തൃശൂർ: ‘വർഷങ്ങളായി മുംെബെയിൽ സ്ഥിരതാമസമാണെങ്കിലും മുടങ്ങാതെ ദിവസവും അവൻ വിളിക്കാറുണ്ടായിരുന്നു’ -മുംബൈയിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ശ്രീനിവാസെൻറ ജ്യേഷ്ഠൻ കൃഷ്ണൻകുട്ടി വിതുമ്പി. ‘ദിവസവുമുള്ള വിളി അവൻ അകലെയാണെന്ന തോന്നൽ ഉണ്ടാക്കിയിരുന്നില്ല. വിളിക്കുേമ്പാൾ വീട്ടുകാര്യങ്ങൾ മാത്രമല്ല, നാട്ടിലെ പുതിയ വിശേഷങ്ങളും അന്വേഷിക്കും. തൃശൂർ പൂരവും പൂങ്കുന്നം വിളക്കുമുൾപ്പെടെ എല്ലാ വിശേഷങ്ങളും നിരന്തരം തിരക്കാറുണ്ട്. എെൻറ പ്രിയപ്പെട്ട അനുജനാണ് പോയത്’ -ശ്രീനിവാസൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
പൂങ്കുന്നം സീതാറാം മില്ലിന് സമീപം എം.ജി നഗറിൽ പൂക്കാട്ടുപറമ്പിലെ തറവാട്ട് വീടിനടുത്താണ് കൃഷ്ണൻകുട്ടി താമസിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന അച്ഛൻ നാരായണൻ എഴുത്തച്ഛൻ മാസങ്ങൾക്ക് മുമ്പാണ് മുെബെയിലേക്ക് പോയത്. അവിടെ ശ്രീനിവാസെൻറ മറ്റൊരു സഹോദരൻ സുരേന്ദ്രനാഥുമുണ്ട്.
ബിടെക് പഠനത്തിന് പിന്നാലെ മുംെബെയിലേക്ക് പോയ ശ്രീനിവാസൻ അവിടെ താമസം ഉറപ്പിച്ചെങ്കിലും എല്ലാ വർഷവും തൃശൂരിലെത്തുമായിരുന്നു. ഒ.എൻ.ജി.സിയുടെ ഡെപ്യൂട്ടി മാനേജരെന്ന പദവിയിൽ അവധി പരിമിതമാണെങ്കിലും കഴിയുന്നത്ര ദിവസം നാട്ടിൽ താമസിക്കും. കഴിഞ്ഞ ഒക്ടോബർ 18ന് സഹോദരി ലളിതയുടെ മകളുടെ വിവാഹത്തിനാണ് ഒടുവിൽ എത്തിയത്. തൃശൂർ കൗസ്തുഭം ഹാളിലായിരുന്നു വിവാഹം. മകെൻറ വിവാഹം തൃശൂരിൽെവച്ച് നടത്താനുള്ള ആലോചനയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.