ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല ്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ശ്രീറാമിന് ജാമ്യം ലഭിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിൽ നിൽക്കുന്ന സന്ദർഭത്തിലാണ് സർക്കാർ നടപടി. ബുധനാഴ്ച തന്നെ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. സെഷന്‍സ് കോടതിയിലാവും അപ്പീല്‍ നല്‍കുക.

ശ്രീറാം മദ്യപിച്ചിരുന്നില്ല എന്ന രക്ത പരിശോധനാ ഫലത്തിൻെറ അടിസ്ഥാനത്തിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രക്ത പരിശോധന ഒന്‍പത് മണിക്കൂര്‍ വൈകിച്ച പൊലീസ് നടപടിയാണ് ശ്രീറാമിന് തുണയായത്. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചത് എന്നതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.


Tags:    
News Summary - sreeram venkat raman bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.