സ്വപ്നയുടെ ആരോപണങ്ങൾ തള്ളി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്വർണ​ക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും ഷാർജ ശൈഖുമായി ബന്ധമില്ലെന്നും അദ്ദേഹ​വുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

ഏതു സാഹചര്യത്തിലാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. അന്വേഷണ ഏജൻസികൾ വിശദമായി അന്വേഷിക്കുകയും മൊഴിയെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസാണിത്. കുറ്റപത്രത്തിൽ എവിടെയും ഇതേകുറിച്ചൊന്നും പരാമർശിക്കുന്നില്ല. ആരോപണത്തിൽ പറയുന്ന പോലെ ഒരു കോളജില്ല. അത് തുടങ്ങാൻ സ്ഥലം ലഭിച്ചിട്ടുമില്ല. കോൺസുൽ ജനറലുമായും ബന്ധമില്ല. ശൂന്യതയിൽ നിന്നാണ് സ്വപ്ന ആരോപണങ്ങൾ ഉന്നയിക്കുന്നത് -ശ്രീരാമകൃഷ്ണൻ പറഞ്ഞു.

മിഡില്‍ ഈസ്റ്റ് കോളജിന് ഭൂമി ലഭ്യമാക്കുന്നതിനായി കൈക്കൂലി അടങ്ങിയ ബാഗ് നല്‍കിയെന്നും അത് സരിത്താണ് ഏറ്റുവാങ്ങിയതെന്നും അത് പിന്നീട് കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമാണ് സ്വപ്നയുടെ സത്യവാങ്മൂലത്തിലുള്ളത്. 

Tags:    
News Summary - Sri Ramakrishnan denies the allegations of the dream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.