കണ്ണൂർ: ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്‍റെ പേരാണെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. പരസ്പരം കാണുമ്പോൾ ശ്രീരാമന്‍റെ പേര് ഉച്ചരിച്ചില്ലെങ്കിൽ അവരെ കുത്തിക്കൊല്ലുന്ന നാണാടിത്. ഇത് ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ടെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി.
എന്‍റെ അറിവിലെ ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഗാന്ധിയാണ്. ജീവിതം കൊണ്ട് മഹത്തായ കവിത എഴുതിയ മാന്യനാണ് അദ്ദേഹം. ഗാന്ധി മരിക്കുമ്പോൾ ഉച്ചരിച്ച വാക്ക് 'ഹേ റാം' ആണ്.
വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവും ആയിരിക്കും. അതിൽ യാതൊരു സംശയവുമില്ല -പത്മനാഭൻ വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോയ ഒരു പ്രമുഖ പി.ടി. ഉഷയാണ്. ഉഷ ഏതൊക്കെ ശ്രീരാമനെ കുറിച്ചാണ് വായിച്ചിട്ടുള്ളതെന്ന് അറിയില്ലെന്നും ടി. പത്മനാഭൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.