തൃശൂർ: മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ശൃംഗേരി മഠാധിപതിയെ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. തൃശൂർ തെക്കേമഠത്തിൽ വേദാർഥ വിചിന്തന കേന്ദ്രത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മഠാധിപതി സർക്കാർ അതിഥിയാണ്. മന്ത്രിമാർ ജനപ്രതിനിധികളും ഭരണാധികാരികളും ആയതിനാൽ സന്ദർശനത്തിൽ തെറ്റില്ല -സുനിൽകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയിലാണ് മന്ത്രിമാർ ശാരദാപീഠം മഠാധിപതി സ്വാമി ഭാരതീതീർഥയെ സന്ദര്‍ശിച്ചത്. അതിന് രണ്ട് നാൾ മുമ്പ് തിരുവനന്തപുരത്ത്, ക്ഷേത്രക്കുളം നവീകരിച്ചതിെൻറ ഉദ്ഘാടന ചടങ്ങിൽ സ്വാമിമാർക്ക് ഒരുക്കിയ സിംഹാസന കസേര മന്ത്രി കടകംപിള്ളി സുരേന്ദ്രൻ വേദിയിൽ നിന്ന് നീക്കിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ശങ്കരാചാര്യരേക്കാൾ ഔന്നത്യം ശ്രീനാരായണ ഗുരുവിനും ഇ.എം.എസിനുമാണെന്ന് വിമർശിച്ച് മന്ത്രി ജി.സുധാകരനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശൃംഗേരി മഠാധിപതിയെ സന്ദർശിച്ചത്.
സി.പി.എമ്മിലും ഇടതുമുന്നണിയിലും മന്ത്രിമാരുടെ സന്ദർശന വിവാദം നീറുമ്പോഴാണ് സന്ദർശനത്തെ ന്യായീകരിച്ച് സി.പി.ഐ മന്ത്രിയുടെ പരാമർശം. കമ്യൂണിസ്റ്റ് നേതാക്കള്‍ എന്ന നിലക്കല്ല, ഭരണാധികാരികള്‍ എന്ന നിലയിലാണ് മന്ത്രിമാര്‍ സ്വാമിയെ സന്ദര്‍ശിച്ചത്. വേദാർഥവിചിന്തന കേന്ദ്രത്തിെൻറ ഉദ്ഘാടനവും ഇതേ രീതിയിലാണ് കാണേണ്ടത്- മന്ത്രി വ്യക്തമാക്കി. മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മഠത്തിെൻറ വികസനത്തിന് സർക്കാർ സഹായം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.