ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കോവിഡ് ഡാറ്റാ മാനേജ്മെൻറ് നോഡൽ ഓഫീസറായി നിയമനം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സർക്കാർ ആരോഗ്യ വകുപ്പിൽ പുതിയ ചുമതല നൽകി. കോവിഡ് ഡാറ്റാ മാനേജ്മെൻറ് നോഡൽ ഓഫീസറായാണ് നിയമനം. നിലവിൽ ആരോഗ്യവകുപ്പിലെ ജോയിൻറ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമൻ.

മൂന്നാം തരംഗത്തിന് മുന്നോടിയായ ഡാറ്റാ മാനേജ്മെൻറ് സംവിധാനം ഏകോപിപ്പിക്കുന്നതിൻെറ ഭാഗമായ നോഡൽ ഓഫീസറായാണ് ചുമതല. സി.എഫ്.എൽ.ടി.സികൾ മുതൽ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുമായും ഓക്സിജൻ, രോഗികളുടെ എണ്ണം, ഒഴിവുള്ള കിടക്കകൾ തുടങ്ങിയ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കുന്നത്.

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. നേരത്തെ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻെറ ഫാക്ട് ചെക്ക് വിഭാഗത്തിൽ ശ്രീറാമിനെ കേരള സർക്കാർ നിയമിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഈ തസ്തികയിൽനിന്ന് നീക്കുകയും ചെയ്തിരുന്നു. മാർച്ചിൽ, തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതും വിവാദമായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - sriram venkitaraman covid data management nodal officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.