തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമെ ൻറ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് മോേട്ടാർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. ചട്ടമനുസരിച്ച് നോട്ടീസ് നൽകി 15 ദിവസത്തിന് ശേഷമേ നടപടിയെടുക്കാനാകൂവെന്നും ഇതാണ് റദ്ദാക്കൽ വൈകിയതിന് കാരണമെന്നുമാണ് വാഹനവകുപ് പ് വിശദീകരണം. അതേസമയം, നടപടി വൈകിയതിന് പിന്നിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ബന്ധപ് പെട്ടവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അപകടത്തെ തുടർന ്ന് ശ്രീറാമിെൻറ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചിരുന്നെങ്കിലും രണ്ടാഴ്ചയായിട്ടും നടപടിയുണ്ടാകാത്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. വകുപ്പ് ഒത്തുകളിക്കുന്നുവെന്നതടക്കം ആക്ഷേപങ്ങൾ ശക്തമായതിനെ തുടർന്നാണ് നടപടി.
ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയെങ്കിലും ശ്രീറാം കൈപ്പറ്റിയില്ലെന്നാണ് അധികൃതർ പറയുന്നത്. തുടർന്ന്, ശ്രീറാമിെൻറ താമസസ്ഥലത്ത് നോട്ടീസ് പതിക്കാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും മറ്റൊരാൾ ഒപ്പിട്ടുവാങ്ങി. ഇൗ തീയതി മുതൽ 15 ദിവസത്തെ സമയപരിധി പൂർത്തിയായത് ഞായറാഴ്ചയാണെന്നാണ് വിശദീകരണം. സസ്പെൻഷൻ കാലാവധി പൂർത്തിയായശേഷം ഉടമ അപേക്ഷ നൽകിയാലെ ലൈസൻസ് പുനഃസ്ഥാപിക്കൂ. ഗതാഗത മര്യാദകൾ പാലിക്കുന്നുവെന്ന് മോേട്ടാർ വാഹന അധികൃതർ ഉറപ്പുവരുത്തിയശേഷമാകുമിത്.
വഫ ഫിേറാസിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടി തുടങ്ങിയിരുന്നു. നേരിട്ട് കൈമാറാനാകാത്തതിനാൽ മരപ്പാലത്തെ വീട്ടിൽ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. അമിതവേഗവും കാർ ഗ്ലാസിൽ സൺഫിലിം ഒട്ടിച്ചതുമാണ് വഫക്കെതിരെയുള്ള കുറ്റം. അമിതവേഗതക്ക് മൂന്നുവട്ടം വഫയുടെ വാഹനം കാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഇൗ മൂന്ന് കുറ്റത്തിനും പിഴ ഒടുക്കിയ സാഹചര്യത്തിൽ ഒരുവട്ടം കൂടി നോട്ടീസ് നൽകിയ ശേഷമാകും തുടർനടപടി. വാഹനത്തിെൻറ പെർമിറ്റ് റദ്ദാക്കാൻ നടപടി തുടങ്ങിയെങ്കിലും നിയമസാഹചര്യങ്ങൾ കൂടി പരിശോധിച്ച ശേഷമേ ഉണ്ടാകുവെന്നാണ് അധികൃതർ പറയുന്നത്.
കെ.എം. ബഷീറിെൻറ കുടുംബത്തെ സഹായിക്കും -വി. മുരളീധരൻ
കോട്ടയം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീെൻറ കുടുംബത്തെ സഹായിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ജേണലിസ്റ്റ് വെൽഫെയർ സ്കീമിൽ ഉൾപ്പെടുത്തിയാവും സഹായം ലഭ്യമാക്കുക. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് സ്കീമിൽ ലഭ്യമാകുന്ന പരമാവധി സഹായം നൽകും. കേസിെൻറ വിശദാംശങ്ങൾ കൂടുതൽ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം പ്രളയക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോകവെ മുണ്ടാറിൽ മുങ്ങി മരിച്ച മാധ്യമപ്രവർത്തകരായ സജിയുടെയും ബിപിെൻറയും കുടുംബത്തിെൻറ അപേക്ഷയിൽ തീരുമാനം വേഗത്തിലാക്കാൻ ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.