ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല- എസ്​.ആർ.പി

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ​ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന്​ സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം എ സ്​.രാമചന്ദ്രൻപിള്ള. തമിഴ്​നാട്​, ബിഹാർ, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കും. എൻ.സി.പി, ഡി.എം.കെ, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളുമായി ധാരണയാകാമെന്നാണ് നേരത്തെയുള്ള നിലപാടെന്നും​ എസ്​.ആർ.പി വ്യക്​തമാക്കി.

സീറ്റുമായി ബന്ധപ്പെട്ട്​ പ്ര​ാദേശിക പാർട്ടികളുമായി ധാരണയായിട്ടില്ല. ഇൗ പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പില്ല. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട്​ വി.എസി​​​െൻറ പ്രസ്​താവന ദുർവ്യാഖ്യാനം ചെയ്​തുവെന്നും എസ്​.ആർ.പി പറഞ്ഞു.

കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച്​ നേ​രത്തെ സി.പി.എം പോളിറ്റ്​ബ്യൂറോവിൽ ഭിന്നതയുണ്ടായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസുമായി സഖ്യമാകാമെന്ന്​ നിലപാടെടുത്തപ്പോൾ ഇതിനെ തുറന്നെതിർക്കുന്ന സമീപനമാണ്​ പ്രകാശ്​ കാരാട്ട്​ പക്ഷം സ്വീകരിച്ചത്​.

Tags:    
News Summary - SRP in Congress Relation-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.