തലശ്ശേരി: സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡൻറായി കെ.വൈ. നിസാമുദ്ദീൻ ഫാളിലിയെ (കൊല്ലം) തെരെഞ്ഞടുത്തു. സി.എൻ. ജാഫർ സ്വാദിഖ് (കാസർകോട്) ജന.സെക്രട്ടറിയായും ജാബിർ സഖാഫി (പാലക്കാട്) ഫിനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിമാർ: ഹാമിദലി സഖാഫി (കോഴിക്കോട്), കെ.ബി. ബഷീർ (തൃശൂർ), സി.ആർ. കുഞ്ഞുമുഹമ്മദ് (കോഴിക്കോട്), മുഹമ്മദ് നിയാസ് (കോഴിക്കോട്), ഫിർദൗസ് സഖാഫി (കണ്ണൂർ), മുഹമ്മദ് റാഫി (തിരുവനന്തപുരം), സയ്യിദ് ആശിഖ് കോയ (കൊല്ലം), എം. ജുബൈർ (മലപ്പുറം വെസ്റ്റ്), സി.കെ. ശബീറലി (മലപ്പുറം ഈസ്റ്റ്), ഡോ. അബൂബക്കർ (മലപ്പുറം വെസ്റ്റ്), മുഹമ്മദ് ജാബിർ (കോഴിക്കോട്). സെക്രേട്ടറിയറ്റ് അംഗങ്ങൾ: സയ്യിദ് മുനീറുൽ അഹ്ദൽ (കാസർകോട്), മുഹമ്മദ് നൗഫൽ (പാലക്കാട്), സി.കെ. റാഷിദ് ബുഖാരി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എൻ.എം. സ്വാദിഖ് സഖാഫി, എസ്.എസ്.എഫ് ദേശീയ സെക്രട്ടറി എം. അബ്ദുൽ മജീദ് എന്നിവർ പുന:സംഘടന നടപടികൾക്ക് നേതൃത്വം നൽകി. പൊതുസമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് ത്വാഹ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സുഹൈറുദ്ദീൻ നൂറാനി, അബ്ദുൽ റഷീദ് നരിക്കോട്, കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം, പ്രഫ.യു.സി. അബ്ദുൽ മജീദ്, റാശിദ് ബുഖാരി, എ.പി. മുഹമ്മദ് അശ്ഹർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.