എസ്​.എസ്​.എൽ.സി പരീക്ഷയിൽ സ്വകാര്യ സ്​ഥാപനത്തി​െൻറ ചോദ്യങ്ങൾ; അന്വേഷണത്തിന്​ ഉത്തരവ്​

 

തിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിൽ സ്വകാര്യ സ്ഥാപനം തയാറാക്കിയ ചോദ്യേപപ്പറിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന പരാതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പരീക്ഷ സെക്രട്ടറി കെ.െഎ. ലാലിനോട് ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. മലപ്പുറം ജില്ലയിലെ അരീക്കോെട്ട സ്വകാര്യ സ്ഥാപനം നടത്തിയ മാതൃക പരീക്ഷക്ക് തയാറാക്കിയ കണക്ക് ചോദ്യപേപ്പറിലെ ചോദ്യങ്ങളിൽ പലതും എസ്.എസ്.എൽ.സി പരീക്ഷയിൽ ആവർത്തിച്ചെന്നാണ് ആരോപണം. അരീക്കോട് തോട്ടുമുക്കത്തെ മലബാർ എജുക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (മെറിറ്റ്) തയാറാക്കിയ ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. സ്ഥാപനം തയാറാക്കിയ ചോദ്യപേപ്പറി​െൻറ പകർപ്പ് ലഭ്യമാക്കാൻ മലപ്പുറം ഡി.ഇ.ഒക്ക് പരീക്ഷ സെക്രട്ടറി നിർദേശം നൽകി. ഏതാനും ദിവസമായി സാമൂഹികമാധ്യമങ്ങളിൽ സ്വകാര്യ സ്ഥാപനത്തി​െൻറ ചോദ്യേപപ്പറുമായി ബന്ധപ്പെട്ട പരാതി പരക്കുന്നുണ്ട്. ഒേട്ടറെ പേർ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് പരീക്ഷഭവനിൽ പരാതിയും അറിയിച്ചു. 

സ്വകാര്യ സ്ഥാപനം തയാറാക്കിയ ചോദ്യേപപ്പറിലെ 11 ചോദ്യങ്ങൾ സംഖ്യകളിൽ മാറ്റം വരുത്തിയ രീതിയിൽ എസ്.എസ്.എൽ.സി ചോദ്യേപപ്പറിൽ ആവർത്തിച്ചെന്നാണ് ആരോപണം. ചോദ്യേപപ്പറിലെ മൂന്ന്, അഞ്ച്, ഒമ്പത്, 11, 13, 17, 19, 20 തുടങ്ങിയ ചോദ്യങ്ങൾക്ക് സമാനമായ രീതിയിൽ സ്വകാര്യ സ്ഥാപനത്തി​െൻറ ചോദ്യേപപ്പറിലും ചോദ്യങ്ങളുെണ്ടന്നാണ് ആരോപണം. വിദ്യാർഥികൾക്ക് ഏറെ കഠിനമായ ചോദ്യങ്ങളായിരുന്നു ഇത്തവണ കണക്ക് പരീക്ഷയിൽ വന്നത്. ഇതുസംബന്ധിച്ച് ചോദ്യകർത്താവിനെ പാനലിൽനിന്ന് ഒഴിവാക്കാൻ ഡി.പി.െഎ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ഹയർ സെക്കൻഡറി അധ്യാപകനാണ് ചോദ്യേപപ്പർ തയാറാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ചോദ്യങ്ങളിൽ തെറ്റില്ലാത്തതിനാലും വീഴ്ചയില്ലാത്തതിനാലും ഇദ്ദേഹത്തിനെതിരെ മറ്റു നടപടികൾക്ക് സാധ്യതയില്ല. ഇദ്ദേഹം ആദ്യമായാണ് ചോദ്യം തയാറാക്കുന്നവരുടെ പാനലിൽ ഉൾപ്പെട്ടത്.

Tags:    
News Summary - sslc exam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.