തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ച് നടത്താനുള്ള ശ ്രമം പൊതുവിദ്യാഭ്യാസവകുപ്പ് ഉപേക്ഷിച്ചേക്കും. 14 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഒരേസമയം പരീക്ഷ നടത്തുന്നത് സങ്കീർണതകൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലിലാണ ് വകുപ്പ്.
പരീക്ഷണാർഥം അർധവാർഷിക പരീക്ഷ ഒരുമിച്ച് നടത്താൻ നേരത്തേ തീരുമാന ിച്ചിരുന്നെങ്കിലും പിന്നീട് നീക്കം ഉപേക്ഷിച്ചു. ഫെബ്രുവരിയിൽ മോഡൽ പരീക്ഷകൾ ഒന്നി ച്ചുനടത്താൻ ആലോചിച്ചിരുന്നെങ്കിലും ഇപ്പോൾ അക്കാര്യവും പരിഗണനയിലില്ല. നേരത്തേ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.െഎ.പി യോഗമാണ് വേനൽക്കാ ല ചൂട് പരിഗണിച്ച് എസ്.എസ്.എൽ.സി പരീക്ഷ രാവിലെ നടത്താൻ ശിപാർശ ചെയ്തത്. ഇക്കാര്യ ത്തിൽ സർക്കാർ തീരുമാനമെടുത്തിരുന്നില്ല.
നിലവിൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കുശേഷവുമാണ് നടത്തുന്നത്. ഇവ ഒന്നിച്ച് രാവിലെ നടത്താനായിരുന്നു ശ്രമം. കഴിഞ്ഞവർഷം 4,41,103 പേർ എസ്.എസ്.എൽ.സി പരീക്ഷയും 9,25,580 കുട്ടികൾ ഹയർ സെക്കൻഡറി പരീക്ഷയും 58,688 പേർ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു. ഇത്രയും വിദ്യാർഥികൾക്ക് ഒന്നിച്ച് പരീക്ഷാസൗകര്യം ഒരുക്കുന്നതാണ് പ്രധാന വെല്ലുവിളി.
മാർച്ച് ആറ് മുതൽ 27വരെ രാവിലെ നടക്കുന്നരീതിയിൽ ഹയർ സെക്കൻഡറി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രളയകാലത്തെ അധ്യയനനഷ്ടം നികത്തുന്നതുകൂടി പരിഗണിച്ച് എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 13 മുതൽ 27വരെയാണ് നടത്താൻ നിശ്ചയിച്ചത്.
ഉച്ചക്കുശേഷം നടത്തുന്നരീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചതെങ്കിലും സർക്കാർ ഉത്തരവുകൾക്കനുസൃതമായി സമയത്തിൽ മാറ്റമുണ്ടാകാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരുമിച്ച് നടത്തുന്നെങ്കിൽ ഇൗ പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിക്കേണ്ടിവരും. പരീക്ഷണത്തിന് മുതിരുന്നത് കൈവിട്ട കളിയാകുമെന്ന ഭയം വിദ്യാഭ്യാസവകുപ്പിനുണ്ട്.
പരീക്ഷ ഒരുമിച്ച് നടത്തുന്നതിലെ തടസ്സങ്ങൾ
•എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ഒമ്പത് പരീക്ഷദിനങ്ങളിലും ഇരിപ്പിടം മാറ്റമില്ലാതെ തുടരാം. എന്നാൽ, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിൽ 24 വിഷയ കോമ്പിനേഷനുകളിലുള്ള ഹയർ സെക്കൻഡറിക്കാർക്ക് എസ്.എസ്.എൽ.സിക്കാർക്ക് ഒപ്പം ഇരിപ്പിടം ഒരുക്കൽ ശ്രമകരമായിരിക്കും.
•എസ്.എസ്.എൽ.സിയുടെയും ഹയർ സെക്കൻഡറിയുടെയും പരീക്ഷ സമയദൈർഘ്യം വ്യത്യസ്തമാണ്. ഒരുമിച്ച് തുടങ്ങുന്ന പരീക്ഷകൾ വ്യത്യസ്ത സമയങ്ങളിലാണ് അവസാനിക്കുക. ഇത് പരീക്ഷാ ഹാളിൽ ആശയക്കുഴപ്പവും സങ്കീർണതയും സൃഷ്ടിക്കും.
•രണ്ട് പരീക്ഷകൾക്കും വ്യത്യസ്തതരം ഉത്തരക്കടലാസുകളാണ് ഉപയോഗിക്കുന്നത്. ഇവ പരസ്പരം മാറിപ്പോകാതെ സൂക്ഷിക്കൽ ഇൻവിജിലേറ്റർമാർക്ക് വെല്ലുവിളിയാകും.
•മൂന്ന് വിഭാഗത്തിലുമായി 14 ലക്ഷത്തിലധികം വിദ്യാർഥികൾ ഒരുമിച്ച് പരീക്ഷ എഴുതുേമ്പാൾ പരമാവധി ക്ലാസ് മുറികൾ ഉപയോഗിക്കേണ്ടിവരും. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിൽ ഒാപൺ സ്കൂൾ വിദ്യാർഥികൾക്കുകൂടി പരീക്ഷാ സൗകര്യം ഒരുക്കൽ ബുദ്ധിമുട്ടാകും. കാറ്റും വെളിച്ചവും കടക്കാത്ത മുറികൾവരെ ഉപയോഗിക്കുന്നത് വിദ്യാർഥികളുടെ പരീക്ഷയിലെ പ്രകടനത്തെ ദോഷകരമായി ബാധിച്ചേക്കാം.
•ഒരു ബെഞ്ചിൽ മൂന്നിലധികം വിദ്യാർഥികളെവരെ പരീക്ഷക്കിരുത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.