പണിമുടക്ക്​: നാള​ത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ചൊവ്വാഴ്​ച നടക്കേണ്ട എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച്‌ എട്ടിലേക്ക് മാറ്റി. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമ​ുടക്ക്​ നടത്തുന്നതിനാലാണ്​ പരീക്ഷ മാറ്റിയത്​. മറ്റു തിയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

എസ്.എസ്.എല്‍.സി, പ്ലസ്​ടു മോഡല്‍ പരീക്ഷകള്‍ ഇന്നാണ്​ തുടങ്ങിയത്​. പരീക്ഷ മാർച്ച്​ അഞ്ചിന്​ അവസാനിക്കും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ്​ പരീക്ഷ. മാർച്ച്​ 17 മുതൽ 30 വരെ വരെയാണ്​ എസ്.എസ്.എല്‍.സി, പ്ലസ്​ടു പൊതു പരീക്ഷകൾ നടക്കുന്നത്​. പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.