പാലക്കാട്: ഉദ്യോഗാർഥികൾക്ക് നൽകിയ വാക്ക് പാലിക്കാതെ, സംസ്ഥാന സർക്കാർ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ തുടരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിലെ 11 താൽകാലികക്കാരെ സ്ഥിരപ്പെടുത്തി വ്യവസായ വകുപ്പ് രണ്ട് ഉത്തരവുകൾ ഇറക്കി.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കൊല്ലം പള്ളിമുക്കിലെ യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ആറ് കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തിയാണ് ഫെബ്രുവരി 17ലെ ഒരു ഉത്തരവ്.
12 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ആറ് കാഷ്വൽ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഡയറക്ടർ ബോർഡിെൻറയും എം.ഡിയുടേയും ശിപാർശ പ്രകാരമാണ് സ്ഥിരപ്പെടുത്തെലന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹാൻഡ്ലൂം ടെക്നോളജിയിലെ അഞ്ച് ദിവസവേതന-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതാണ് കഴിഞ്ഞ 16ന് ഇറക്കിയ വ്യവസായ വകുപ്പിെൻറ മറ്റൊരു ഉത്തരവ്. ആവശ്യമായ തസ്തിക സൃഷ്ടിച്ചാണ് ഇവരെ സ്ഥിരപ്പെടുത്താൻ സ്ഥാപനത്തിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർക്ക് അനുമതി നൽകുന്നതെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.