ഓമശ്ശേരി (കോഴിക്കോട്): നിപ്പ ബാധിച്ച് മരിച്ച രോഗിയുമായി ബന്ധപ്പെട്ട ജീവനക്കാർ ക്വാറന്‍റീനിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ശാന്തി ആശുപത്രി അധികൃതർ അറിയിച്ചു.
നിപ ബാധിച്ച് മരിച്ച ചാത്തമംഗലം പഞ്ചായത്ത് പാഴൂർ സ്വദേശി മുഹമ്മദ് ഹാഷിം ആഗസ്റ്റ് 31ന് രാവിലെ 11.16നാണ് ഓമശ്ശേരി ആശുപത്രിയിൽ എത്തിയത്. മുക്കം ഇ.എം.എസ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമായിരുന്നു ശാന്തിയിലെത്തിയത്.
എമർജൻസി ഡിപ്പാർട്മെന്‍റിൽ എത്തിയ രോഗിയെ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ഡോക്ടർമാരും നഴസ്മാരും പരിചരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മാസ്ക് ധരിച്ചതിനാൽ ശ്രവങ്ങളും മറ്റും പുറത്തേക്കുവരുന്ന അവസ്ഥയില്ലായിരുന്നു.
ഒരു മണിക്കൂറിനകം തന്നെ രോഗിയെ മൊബൈൽ ഐ.സി.യു വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പൂർണ സുരക്ഷ സംവിധാനം പാലിച്ചതിനാൽ ഇതുവരെ സ്ഥാപനത്തിലെ ആർക്കും യാതൊരു പ്രയാസവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ നിന്നും മാറി ജാഗ്രതയോടെ മുന്നേറാമെന്നും ആശുപത്രി അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.