‘എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം’; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്​.ഐ നേതാക്കൾക്കെതിരെ ആരോപണമുയരുന്നതിൽ പരിഹാസവുമായി ​യൂത്ത് കോൺഗ്രസ് സംസ്ഥാന ജറനൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിന് പകരം എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെയെന്നും അതിന് പിണറായി വ്യാജകലാശാല എന്ന് പേരിടാമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹത്തിന്റെ പരിഹാസം.

എ​സ്.​എ​ഫ്.​ഐ ആലപ്പുഴ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും കാ​യം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ നി​ഖി​ൽ തോ​മ​സ് കായംകുളം എം.എസ്.എം കോളജിൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് എം.​കോം പ്ര​വേ​ശ​നം നേടിയതായി കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. ആരോപണത്തെ തു​ട​ർ​ന്ന്​ നി​ഖി​ലി​നെ എ​സ്.​എ​ഫ്.​ഐ ര​ണ്ട്​ ഭാ​ര​വ​ഹി​ത്വ​ങ്ങ​ളി​ൽ​നി​ന്നും നീ​ക്കിയിരുന്നു. നി​ഖി​ലി​ന്റെ ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​യാ​യ ജി​ല്ല ക​മ്മി​റ്റി അം​​ഗം ന​ൽ​കി​യ പ​രാ​തി​യി​​ലാ​ണ് ന​ട​പ​ടി. നി​ഖി​ൽ 2018-20ൽ ​ഇ​വി​ടെ ബി.​കോം വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. 2021ലാ​ണ്​ ഇ​തേ കോ​ള​ജി​ൽ എം.​കോ​മി​ന് ചേ​ർ​ന്ന​ത്.

വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നൽകി ​ജോലി നേടിയ സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ ഒളിവിലാണ്. 2022ല്‍ കരിന്തളം കോളജില്‍ വ്യാജരേഖ ഹാജരാക്കി നിയമനം നേടിയ കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി നീലേശ്വരം പൊലീസ് കേസെടുത്തതോടെയാണ് ഇവർ ഒളിവിൽ പോയത്.

Full View

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം ഈ എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെ?
പിണറായി വ്യാജകലാശാല എന്ന് പേരുമിടാം.

Tags:    
News Summary - Start a fake university for SFI? Rahul Mamkootathil with sarcasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.