തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ശാഖയിൽ നിന്ന് വ്യാജ വായ്പ അനുവദി ച്ച് 85 ലക്ഷം തട്ടിയെന്ന കേസിൽ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ നാല് പ്രതികൾക്ക് മൂന്നു വർഷം വീതം തടവും പിഴയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തിരുവനന്തപുരം ശാഖ മുൻ മാനേ ജർ കെ. വിജയലക്ഷ്മി, ചാർട്ടേർഡ് അക്കൗണ്ടൻറ് എച്ച്. കൃഷ്ണമൂർത്തി, തമിഴ്നാട് സ്വദേശി എസ്. പത്മനാഭൻ, എസ്. രാമസുബ്രഹ്മണ്യൻ, ഐ.ഒ.ബി ശാഖ മുൻ കാഷ്യർ എൻ. ഗണേശൻ എന്നിവരെയാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്. അഞ്ചു പ്രതികളും ചേർന്ന് ഒരു കോടി രൂപ പിഴ അടയ്ക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾക്കു പുറമേ, അഴിമതി നിരോധന നിയമ പ്രകാരവുമാണ് ശിക്ഷ. ഒന്നും, അഞ്ചും പ്രതികൾ അഞ്ചു ലക്ഷം വീതവും, രണ്ടാം പ്രതി 15 ലക്ഷം, മൂന്നാംപ്രതി 40 ലക്ഷം, നാലാംപ്രതി 45 ലക്ഷം വീതവുമാണ് പിഴ കെട്ടിെവക്കേണ്ടത്. അഞ്ചു പ്രതികൾക്കും കോടതി ബുധനാഴ്ചതന്നെ ജാമ്യം അനുവദിച്ചു. 2003 -’ 06 കാലഘട്ടത്തിലാണ് കേസിനാസ്പദ സംഭവം. ബാങ്ക് തിരുവനന്തപുരം ശാഖയിൽനിന്ന് ഒന്നാം പ്രതിയായ മാനേജർ മൂന്നാംപ്രതി എസ്. പത്മനാഭെൻറ ‘ഹെവൻ ഓഫ് എർത്ത്’ കമ്പനിക്ക് വ്യാപാര വായ്പ അനുവദിച്ചു. ഇതിനു പകരം കമ്പനിക്ക് ലഭിക്കുന്ന ലാഭവിഹിതം ബാങ്കിൽ നിക്ഷേപിക്കാം എന്ന് മുൻ ബ്രാഞ്ച് മാനേജറെ മൂന്നാം പ്രതി വിശ്വസിപ്പിച്ചു.
ഇതിനെത്തുടർന്ന് പലർക്കും വായ്പകൾ പാസാക്കി നൽകി എന്നതിന് രേഖകൾ ഉണ്ടാക്കി മൂന്നാം പ്രതി സ്വയം വായ്പകൾ കരസ്ഥമാക്കുകയായിരുന്നു. ഈ തട്ടിപ്പിന് മറ്റു പ്രതികളും കൂട്ട് നിെന്നന്നാണ് സകേസ്.
വാർഷിക കണക്കെടുപ്പിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഇതു മനസ്സിലാക്കിയ പ്രതികൾ കേരള വാട്ടർ അതോറിറ്റിക്ക് അനുവദിച്ച 85 ലക്ഷം രൂപയുടെ വായ്പ ഈ വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് തട്ടിപ്പ് അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇതു മനസ്സിലാക്കിയ ബാങ്ക് അധികൃതർ മാനേജറുടെ നടപടി മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.