കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റായി പി.വി റഹ്‌മാബി (കോഴിക്കോട്)യെ തെരഞ്ഞെടുത്തു. പി. റുക്‌സാനയാണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി സഫിയാ അലി, ഖദീജ റഹ്‌മാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
2021- 23 പ്രവര്‍ത്തന കാലയളവിലേക്കാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. പി.വി റഹ്‌മാബിയും പി.റുക്‌സാനയും നിലവില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭ, സംസ്ഥാന കൂടിയാലോചന സമിതി എന്നിവയില്‍ അംഗങ്ങളാണ്. നേരത്തെ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റുമാരായിരുന്നു. പ്രഭാഷകരാണ്.
സെക്രട്ടറിമാരായി ആര്‍.സി സാബിറ, കെ.ടി നസീമ എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗങ്ങളായി കെ. കെ ഫാത്തിമത്ത് സുഹ്‌റ, പി.വി റഹ്‌മാബി, പി.റുക്‌സാന, പി.ലൈല ടീച്ചര്‍,കെ.ടി നസീമ, സഫിയ ശറഫിയ്യ, അസൂറ അലി, സി.വി ജമീല, സഫിയ അലി, വി.കെ റംല, എച്ച്.മുബീന, കെ.കെ റഹീന, പി.ടി.പി സാജിത, പി.സുബൈദ, ഇ.എന്‍ നസീറ, ഷരീഫ അമീന്‍, ആര്‍.സി സാബിറ, പി.എം ജസീല, കെ.കെ സഫിയ, കെ.എന്‍ സുലൈഖ, ഖദീജ റഹ്‌മാന്‍, ടി.കെ ജമീല, എന്‍.എ ആമിന, സി.എച്ച് സാജിദ എന്നിവരെ തെരഞ്ഞെടുത്തു.
കോഴിക്കോട് ഹിറാ സെന്‍ററില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. സി വി ജമീല സ്വഗതം പറഞ്ഞു. പി.റുക്‌സാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാജിത പി.ടി.പി ഖുര്‍ആന്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.