മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും ചർച്ചയാക്കാൻ ‘യൂറിൻ തെറാപ്പി’ സംസ്ഥാന സമ്മേളനം; ഉദ്ഘാടകനായി നടൻ കൊല്ലം തുളസി

തൃശൂർ: മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും ചർച്ച ചെയ്യാൻ യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം. വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷന്റെ ബാനറിൽ മേയ് 26ന് തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലാണ് സമ്മേളനം. നടൻ കൊല്ലം തുളസി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ് മുഖ്യാതിഥിയാകും. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണവും ശാസ്ത്രീയതയും വിശദമായി ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ അനുഭവ വിവരണവും യൂറിൻ തെറാപ്പി പുസ്തക പ്രകാശനവും ഉണ്ടാകും.

സംവിധായകൻ എം.ജി ശശി, ഡോ. തോമസ് മാത്യു, കെ. അരവിന്ദാക്ഷൻ, അഡ്വ. ടി. നാരായണൻ വട്ടോളി, അഡ്വ. എൻ. അരവിന്ദാക്ഷൻ നായർ, സജിത പള്ളത്ത് തുടങ്ങിയവർ പ​ങ്കെടുക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്.

Tags:    
News Summary - State Conference on 'Urine Therapy'; Actor Kollam Thulasi will Inaugurate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.