തിരുവനന്തപുരം: തമിഴ്നാട് തുറന്നുവിട്ട മുല്ലപ്പെരിയാർ വെള്ളത്തിൽ നിലയില്ലാകയത്തിലായത്, ഒരു കൂടിയാലോചനയുമില്ലാതെ മുല്ലപ്പെരിയാർ സെല്ലും അന്തർ സംസ്ഥാന-ഉപദേശക സമിതിയും അടച്ചുപൂട്ടിയ സംസ്ഥാന സർക്കാർ. തമിഴ്നാടുമായി ഡിസംബറിൽ ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തീയതി പോലും തീരുമാനിക്കാനായിട്ടില്ല. കോടതി വിധികൾ മുഴുവൻ കേരളത്തിന് എതിരായതിനാൽ പ്രായോഗിക, നയ തീരുമാനത്തിലേക്ക് പോവുകയാണ് പോംവഴി. രമ്യമായ പരിഹാരത്തിനുപകരം രാഷ്ട്രീയ വിവാദമാക്കുന്നത് തീക്കളിയാവും. മുല്ലപ്പെരിയാർ വിഷയങ്ങളിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് വർഷങ്ങളായി പ്രവർത്തിച്ച മുല്ലപ്പെരിയാർ സെല്ല് അടച്ചുപൂട്ടിയത് ഒന്നാം പിണറായി സർക്കാറാണ്. അധിക ചെലവാണെന്നും അന്തർ സംസ്ഥാന നദീജല വിഷയങ്ങൾക്ക് ഒരുസമിതി മതിയെന്ന നയ ത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടർന്ന് അന്തർ സംസ്ഥാന ഉപദേശക സമിതി പിരിച്ചുവിട്ട് ഉപദേശം നൽകാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രതിനിധികൾ അടങ്ങുന്ന ത്രിതല സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ഇതോടെ മുല്ലപ്പെരിയാർ 'ബ്യൂറോക്രാറ്റിക്ക്' വിഷയം മാത്രമായി.
ഡിസംബർ രണ്ടിനാണ് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മുല്ലപ്പെരിയാർ വിഷയത്തിൽ ഈ വർഷം രണ്ടാമത്തെ കത്തയച്ചത്. 2006ലും 2014ലും സുപ്രീംകോടതിയിൽ കേസ് തോറ്റ േകരളത്തിന് മുന്നിൽ വിട്ടുവീഴ്ചയുടെയും പ്രായോഗികതയുടെയും വഴികൾ മാത്രമാണുള്ളത്. അത് മറന്നാണ് ബേബി ഡാം ശക്തിപ്പെടുത്തണമെന്ന തമിഴ്നാടിെൻറ ആവശ്യത്തോട് കേരളം പ്രതികരിച്ചത്.
കേന്ദ്ര ജല കമീഷന് തൃപ്തികരമായി ബേബി ഡാം ശക്തിപ്പെടുത്തിയ ശേഷം 152 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കും. അതിനുമുമ്പ് സ്വതന്ത്ര വിദഗ്ധർ അണക്കെട്ടിെൻറ ബലക്ഷയം പരിശോധിക്കാമെന്നും കോടതി 2006ൽ വിധിച്ചിരുന്നു. അണക്കെട്ടിെൻറ ബലക്ഷയം ഒരിക്കൽ കൂടി വിഷയമാക്കാൻ കേരളത്തിന് ഇതുവഴി തുറക്കുമായിരുന്നു. ബേബി ഡാം പരിസരത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് ഇതിനായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അന്ന് ചൂണ്ടിക്കാട്ടിയത്. തമിഴ്നാട് മുഖ്യമന്ത്രി കേരളത്തോട് പരസ്യമായി നന്ദി പ്രകടിപ്പിച്ചത് രാഷ്ട്രീയ വിവാദമായതോടെ എൽ.ഡി.എഫ് സർക്കാർ പിന്മാറി. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ വിഷയം തെരുവിലേെക്കത്തിച്ചതോടെ ഡി.എം.കെ സർക്കാറും പ്രതിരോധത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.