തിരുവനന്തപുരം: അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാറിെൻറ ടെലിവിഷൻ അവാർഡ് മീഡിയവൺ സ്പെഷൽ കറസ്പോണ്ടൻറ് എ. മുഹമ്മദ് അസ്ലമിന്. 10,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം വിവിധ കോഴ്സുകളിലെ സീറ്റ് വിഭജനത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച അന്വേഷണത്തിനാണ് അവാർഡ്. രേഖകളെ സൂക്ഷ്മമായും അന്വേഷണാത്മകമായും പരിശോധിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിലെ മികവിനാണ് പുരസ്കാരമെന്ന് ജൂറി വിലയിരുത്തി.
ഡോക്യുമെൻററി (ജനറൽ): ദി സീ ഓഫ് എക്സ്റ്റസി. നിർമാണം, സംവിധാനം: നന്ദകുമാർ തോട്ടത്തിൽ
ഡോക്യുമെൻററി (സയൻസ് എൻവയൺമെൻറ്): അടിമത്തത്തിെൻറ രണ്ടാം വരവ് (കൈരളി ന്യൂസ്), സംവിധാനം: കെ. രാജേന്ദ്രൻ
ഡോക്യുമെൻററി (ബയോഗ്രഫി): കരിയൻ (കൈരളി ന്യൂസ്), സംവിധാനം: ബിജു മുത്തത്തി
ഡോക്യുമെൻററി (വിമൻ ചിൽഡ്രൻ): ഐ ആം സുധ (മാതൃഭൂമി ന്യൂസ്), സംവിധാനം: റിയ ബേബി
എജുക്കേഷനൽ : 1. വാക്കുകളെ സ്വപ്നം കാണുമ്പോൾ. സംവിധാനം: നന്ദൻ 2. തരിയോട് (സെൻസേഡ് പരിപാടി) സംവിധാനം: നിർമൽ ബേബി വർഗീസ്
ആങ്കർ: ഡോ. ജിനേഷ് കുമാർ എരമം, ഫസ്റ്റ് ബെൽ (കൈറ്റ് വിക്ടേഴ്സ്)
സംവിധായകൻ: ജെ. ബിബിൻ ജോസഫ്, ദി ഫ്രാഗ്മെൻറ്സ് ഓഫ് ഇല്യൂഷൻ
ന്യൂസ് ക്യാമറാമാൻ: ജെയ്ജി മാത്യു, ഉഭയജീവികളായ ദമ്പതികളുടെ കണ്ണീർ ജീവിതം (മനോരമ ന്യൂസ്)
വാർത്താവതാരക: എം.ജി. രേണുക (ന്യൂസ് 18 കേരളം)
കോമ്പിയർ/ആങ്കർ: രാജശ്രീ വാര്യർ, ബാബു രാമചന്ദ്രൻ
കമേൻററ്റർ: സി. അനൂപ് -പാട്ടുകൾക്ക് കൂടൊരുക്കിയ ഒരാൾ
ആങ്കർ/ഇൻറർവ്യൂവർ -കെ.ആർ. ഗോപീകൃഷ്ണൻ, 360 ഡിഗ്രി (24 ന്യൂസ്)
ടി.വി.ഷോ (കറൻറ് അഫയേഴ്സ്): സ്പെഷൽ കറസ്പോണ്ടൻറ് (ന്യൂസ് 18 കേരളം), നിർമാണം: അപർണ കുറുപ്പ്
കുട്ടികളുടെ പരിപാടി: ഫസ്റ്റ് ബെൽ -കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള പരിപാടി (കൈറ്റ് വിക്ടേഴ്സ്), സംവിധാനം: ബി.എസ്. രതീഷ്, നിർമാണം: കെ. അൻവർ സാദത്ത്
ലേഖനം: അധികാരം കാഴ്ചയോട് ചെയ്യുന്നത്, രചന: കെ.സി. ജിതിൻ
ഛായാഗ്രഹണം (ഡോക്യുമെൻററി)- അങ്ങനെ മനുഷ്യൻ ഞെരിഞ്ഞമരുന്നു വീണ്ടും വീണ്ടും: സെബിൻസ്റ്റർ ഫ്രാൻസിസ്, ആൻറണി ഫ്രാൻസിസ്
കാലിക പ്രാധാന്യമുള്ള ചരിത്രപരിപാടി: സെൻട്രൽ ഹാൾ, (സഭ ടി.വി) സംവിധാനം: പ്രിയ രവീന്ദ്രൻ, വി.എം. ദീപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.