വേര്‍തിരിച്ച്‌ സംവരണാനുകൂല്യം: സുപ്രീം കോടതി വിധിക്കെതിരെ ആഗസ്റ്റ് 21ന് സംസ്ഥാന ഹർത്താൽ

കോട്ടയം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ആഗസ്റ്റ്​ 21ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന്​ വിവിധ ആദിവാസി-ദലിത് സംഘടനകള്‍.

വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാന ഹര്‍ത്താല്‍. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന്​ ഒഴിവാക്കുമെന്ന് ദലിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ ചെയര്‍മാന്‍ എം. ഗീതാനന്ദന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഹര്‍ത്താലിനുശേഷം ദേശീയതലത്തില്‍ ഇടപെടുന്നതിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 24ന് എറണാകുളം അധ്യാപകഭവനില്‍ ഏകദിന ശിൽപശാല നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - State hartal on August 21 against Supreme Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.