Representational Image

കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ സം​സ്ഥാ​നം; സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് നി​ര്‍ണ​യി​ക്കാ​മെ​ന്ന്​ കേ​ന്ദ്രം

കൊ​​ച്ചി: പ​​ക​​ര്‍ച്ച​​വ്യാ​​ധി പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്ത്​ ആ​​ര്‍.​​ടി പി.​​സി.​​ആ​​ര്‍ പ​​രി​​ശോ​​ധ​​ന നി​​ര​​ക്ക് കു​​റ​​ക്കാ​​ൻ അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന്​ സ​​ർ​​ക്കാ​​ർ ഹൈ​​കോ​​ട​​തി​​യി​​ൽ. പ​​രി​​ശോ​​ധ​​ന നി​​ര​​ക്ക്​ സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്ക് നി​​ര്‍ണ​​യി​​ക്കാ​​മെ​​ന്ന്​ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റും. ആ​​ര്‍.​​ടി പി.​​സി.​​ആ​​ര്‍ നി​​ര​​ക്ക്​ 500 രൂ​​പ​​യാ​​യി കു​​റ​​ച്ച​​ത്​ നി​​ല​​നി​​ൽ​​പി​​നെ ബാ​​ധി​​ക്കു​​ന്ന​​താ​​യി മെ​​ഡി​​ക്ക​​ൽ ലാ​​ബു​​കാ​​ര്‍. കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന നി​​ര​​ക്ക്​ കു​​റ​​ച്ച ന​​ട​​പ​​ടി ചോ​​ദ്യം ചെ​​യ്​​​ത്​ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ദേ​​വി സ്‌​​കാ​​ന്‍സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് അ​​ട​​ക്കം ന​​ൽ​​കി​​യ ഹ​​ര​​ജി​​ക​​ൾ പ​​രി​​ഗ​​ണി​​ക്ക​െ​​വ​​യാ​​ണ്​ സ​​ർ​​ക്കാ​​റു​​ക​​ൾ നി​​ല​​പാ​​ട്​ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ​​ക്ക്​ നി​​ര​​ക്ക്​ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം സം​​ബ​​ന്ധി​​ച്ച്​ കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത തേ​​ടി​​യ ഡി​​വി​​ഷ​​ൻ ബെ​​ഞ്ച്​ ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ശ​​ദീ​​ക​​ര​​ണ ​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​ൻ കേ​​ന്ദ്ര​​ത്തി​​ന്​ നി​​ർ​​ദേ​​ശം ന​​ൽ​​കി. ഹ​​ര​​ജി വെ​​ള്ളി​​യാ​​ഴ്​​​ച വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​റ്റി.

Tags:    
News Summary - State has the power to reduce covid test rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.