തിരുവനന്തപുരം: 2017ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മീഡിയവണിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച ടെലിവിഷൻ അവതാരകൻ/ ഇൻറർവ്യൂവർ ആയി മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ ടി.എം. ഹർഷനെ (കേരള സമിറ്റ്) തെരഞ്ഞെടുത്തു. പാലക്കാട് ചക്ലിയ സമുദായത്തിൽ നിലനിൽക്കുന്ന അയിത്തത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രകടമാക്കിയ സൂക്ഷ്മതക്കും സംയമനത്തിനും സമീപനരീതിക്കുമാണ് 5000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം.
റിപ്പോർട്ടർ ടി.വിയിൽ ക്ലോസ് എൻകൗണ്ടർ പരിപാടി അവതരിപ്പിക്കുന്ന അഭിലാഷ് മോഹനും മികച്ച അവതാരകനുള്ള പുരസ്കാരം നേടി. മീഡിയവൺ സീനിയർ റിപ്പോർട്ടർ പ്രേംലാൽ പ്രബുദ്ധൻ നിർമിച്ച വരട്ടാർ മികച്ച ഡോക്യുമെൻററിക്കുള്ള (സയൻസ് ആൻഡ് എൻവയൺമെൻറ്) പ്രത്യേക ജൂറി പരാമർശം നേടി.
കഥാവിഭാഗത്തില്‍ ജി.ആര്. കൃഷ്ണന് സംവിധാനവും അമൃത ടെലിവിഷനിലെ റോയ് പി. ആൻറണി നിര്‍മാണവും നിര്‍വഹിച്ച നിലാവും നക്ഷത്രങ്ങളും മികച്ച ടെലിസീരിയലായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച രണ്ടാമത്തെ ടെലിസീരിയല്‍ മഞ്ഞള്‍ പ്രസാദം(ഫ്ലവേഴ്സ് ടി.വി). സംവിധാനം - പ്രദീപ് മാധവന്, മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കുറവ്) അണ്ഡകടാഹത്തിലെ ഒരു പപ്പടം (കപ്പ ടി.വി). ബാലെൻറ ഗ്രാമം (കൈരളി പീപിള്‍) മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കൂടിയത്).
മികച്ച കഥാകൃത്ത് - ജി.ആര്. ഇന്ദുഗോപന്, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ടി.വി. ഷോ- കുട്ടികളോടാണോ കളി (മഴവില്‍ മനോരമ). മികച്ച ഹാസ്യ പരിപാടി - അളിയന് വേഴ്സസ് അളിയന്,(അമൃത ടി.വി). മികച്ച ഹാസ്യതാരം റിയാസ് നര്‍മകല, അളിയന് വേഴ്സസ് അളിയന് (അമൃത ടി.വി), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്) എസ്. രാധാകൃഷ്ണന്, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്) പാര്‍വതി എസ്. പ്രകാശ്, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി). മികച്ച സംഗീത സംവിധായകൻ- കല്ലറ ഗോപൻ, കാളിഗണ്ഡകി (അമൃത ടി.വി),
മികച്ച സംവിധായകന് (ടെലിസീരിയല്‍/ടെലിഫിലിം) - മധുപാല്‍, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച നടന് - കൃഷ്ണന് ബാലകൃഷ്ണന്, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച രണ്ടാമത്തെ നടന് - വിജയ് മേനോന്, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി). മികച്ച നടി - അമലാ ഗിരീശന്, നീര്‍മാതളം (ഏഷ്യാനെറ്റ്), മികച്ച രണ്ടാമത്തെ നടി ഗൗരി കൃഷ്ണന്, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി), മികച്ച ബാലതാരം - ജഗത് നാരായണ്‍,
രചനാ വിഭാഗത്തില്‍ മികച്ച ലേഖനം ടെലിവിഷന്‍: കാഴ്ചയും ഉള്‍ക്കാഴ്ചയും(സലിന് മാങ്കുഴി), സീരിയലുകളെ എന്തുകൊണ്ട് സെന്‍സര്‍ ചെയ്യണം (ഡോ. ടി.കെ. സന്തോഷ് കുമാർ). ലേഖനത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിന് ശ്യാംജി അര്‍ഹനായി. സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, കഥാവിഭാഗം ജൂറി ചെയർമാൻ രഘുനാഥ് പലേരി, കഥേതര വിഭാഗം ചെയർമാൻ കെ. കുഞ്ഞികൃഷ്ണൻ, രചനവിഭാഗം ചെയർമാൻ എ. ചന്ദ്രശേഖർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.