ശബരിമലയിലെ സ്ത്രീ പ്രവേശനം: 30ന് സൂചന ഹർത്താലുമായി ഹിന്ദു സംഘടനകൾ

തൃശൂർ: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ ഏതു വിധേനയും തടയുമെന്ന് ഹിന്ദു സംഘടനകൾ. വിഷയത്തിൽ കേരള സർക്കാരിന്‍റെ നിലപാട് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജൂലൈ 30ന് സംസ്ഥാന വ്യാപകമായി സൂചന ഹർത്താൽ നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.

കോടതി വിധി അനുകൂലമല്ലെങ്കിൽ അമ്മമാരുടെ നേതൃത്വത്തിൽ യുവതികളെ തടയും. ഇതുമൂലം ഉണ്ടാകാവുന്ന ഏതു തരത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടാൻ തയാറാണ്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ നിലനിർത്താനായി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും അയ്യപ്പ ധർമ്മ സേന, വിശാല വിശ്വകർമ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാൻ സേന ഭാരത് എന്നീ സംഘടനകൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - State wide harthal in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.