കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ കേസിലേക്ക് വഴിവെച്ചത്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്. 33 മണിക്കൂർ നീണ്ട, നടൻ ദിലീപടക്കം പ്രതികളുടെ ചോദ്യംചെയ്യലിൽനിന്ന് ലഭിച്ച മൊഴികൾക്ക് വ്യക്തത വരുത്തുകയെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും ബാലചന്ദ്രകുമാറിന്റെ മൊഴിയിലൂടെ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്.പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തേ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പിന്നീട് മാറ്റിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അത് ഉചിതമാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചുള്ള ചോദ്യംചെയ്യൽ വേണ്ടെന്നുവെച്ചത്.
ചാനൽ ചർച്ചയിൽ ദിലീപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപിന് ജാമ്യം ശരിയാക്കി നല്‍കാമെന്ന വാഗ്ദാനവുമായി ഒരു പ്രമുഖ നേതാവിന്റെ മകന് ദിലീപിന്റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നായിരുന്നു ആരോപണം. പത്ത് കോടി രൂപയാണ് നേതാവിന്റെ മകന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേസ് ഒതുക്കാൻ നേതാവിന്റെ വീട്ടിലെത്തി 50 ലക്ഷം കൊടുത്തുവെന്നും ബൈജു ചാനല്‍ ചര്‍ച്ചയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.