കൊച്ചി: കൊല്ലം ചവറ കെ.എം.എം.എല്ലിൽനിന്ന് വിരമിച്ച ജീവനക്കാരന് ലഭിച്ചിരുന്ന ഉയർന്ന പി.എഫ് പെൻഷൻ ‘പ്രോ റാറ്റ’ നിർണയ പ്രകാരം വെട്ടിക്കുറച്ച നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ആലപ്പുഴ സ്വദേശി എം.ഡി. ഭാസ്കരൻ നായർ നൽകിയ ഹരജിയിലാണ് ഇ.പി.എഫ്.ഒയുടെ നടപടി ജസ്റ്റിസ് എൻ. നഗരേഷ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിയിൽ കേന്ദ്രസർക്കാറിന്റെയടക്കം വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
2020ലെ കോടതി ഉത്തരവിനെത്തുടർന്ന് ഹരജിക്കാരന് ഉയർന്ന പി.എഫ് പെൻഷൻ ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഉയർന്ന പെൻഷൻ വെട്ടിക്കുറക്കുമെന്ന അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ നവംബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെ പെൻഷൻ തുകയിൽ 83,842 രൂപയുടെ കുറവുണ്ടായതായും ഹരജിയിൽ പറയുന്നു. സർവിസിൽനിന്ന് വിരമിച്ചതിന്റെ തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിക്ക് പകരം 60 മാസത്തെ ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിച്ചതാണ് തുക കുറയാൻ കാരണം. ഈ നടപടി തെറ്റാണെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം.
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി (ഇ.എസ്.എ) ബന്ധപ്പെട്ട് അതിര്‍ത്തി നിർണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ സണ്ണി ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവിലെ വില്ലേജ് അതിര്‍ത്തി പുനര്‍നിര്‍ണയിക്കുകയും ചിലത് വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇ.എസ്.എ പരിധിയില്‍ വരുന്ന ആകെ വില്ലേജുകളുടെ എണ്ണം 92ല്‍നിന്ന് 98 ആയി. അതോടൊപ്പം, വസ്തുതാവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആകെ അളവ് 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇ.എസ്.എ എന്ന നിർദേശം 8711.98 ചതുരശ്ര കിലോമീറ്റര്‍ ആയും മാറി.
സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും ജനാഭിപ്രായം കണക്കിലെടുത്തും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണയമായതിനാല്‍ ഇതു കേന്ദ്രമന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.