ന്യൂഡൽഹി: ഹൈകോടതിയിലെ കേസുകൾക്ക് പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഹൈകോടതിയിലുള്ള ശബരിമല കേസുകൾ മുഴുവൻ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി പരസ്യമായി വെല്ലുവിളിക്കപ്പെട്ടു. വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വൻതോതിൽ ആളുകളെ സംഘടിപ്പിച്ച് 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകളെ തടഞ്ഞു. ‘‘സ്വാമി ശരണം അയ്യപ്പാ’’ രാഷ്ട്രീയ മുദ്രാവാക്യമാക്കിയാണ് സംഘടിച്ചത്. ഭരണഘടന ബെഞ്ച് വിധി നടപ്പാക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളാണ് കേരള ഹൈകോടതിയിലെ റിട്ട് ഹരജികളെന്നും ഹരജിയിൽ ബോധിപ്പിച്ചു.
ഭക്തരുടെ പേരിൽ വലതുപക്ഷ സംഘങ്ങൾ ശബരിമലയിൽ നടത്തിയ അഴിഞ്ഞാട്ടം ഹരജിയിൽ അക്കമിട്ടുനിരത്തി. ഒക്ടോബറിൽ അഞ്ചു ദിവസത്തേക്ക് നട തുറന്നപ്പോൾ നിലക്കൽ മുതൽ സന്നിധാനം വരെ സംഘർഷ സാഹചര്യമാണ് സൃഷ്ടിച്ചത്. ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ ആക്രമിച്ചു. തൃശൂരിൽനിന്ന് വന്ന 50 വയസ്സ് കഴിഞ്ഞ മാളികപ്പുറത്തിനെ പോലും മർദിച്ചു. മാർഗതടസ്സം സൃഷ്ടിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. ശബരിമല ഒന്നടങ്കം പൊലീസ് ബന്തവസ്സിലാേക്കണ്ടി വന്നു.
നവംബർ അഞ്ചിന് നട തുറന്നപ്പോൾ സുപ്രീംകോടതി വിധി വെല്ലുവിളിച്ച് രംഗത്തുവന്ന പല രാഷ്ട്രീയ സംഘടനകളും 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. സുപ്രീംകോടതി വിധിയുണ്ടായിട്ടും മൊത്തം വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടന്നത്. പമ്പയിൽനിന്ന് ശബരിമലയിലേക്ക് പോയ ന്യൂയോർക് ടൈംസ് ലേഖിക അടക്കമുള്ള അഞ്ച് സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചു.
ആചാരം ലംഘിച്ച് അറപ്പുളവാക്കുന്ന ഭാഷയിൽ, ഭക്തർ എന്ന് പറഞ്ഞുവന്നവർ തെറി വിളിച്ചു. ശബരിമലയില്‍ പ്രതിഷേധവും അക്രമ സാധ്യതയും സംബന്ധിച്ച് മുന്നറിയിപ്പു തന്നത് കേന്ദ്ര സര്‍ക്കാറാണ്. അതിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇത് ഭക്തര്‍ക്ക് ഗുണം ചെയ്തു. സുഖ ദര്‍ശനം സാധ്യമായി. എന്നാൽ, ഹൈകോടതിയിലെ ഹരജികൾ ഭക്തരെയും ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട സന്നാഹങ്ങളും നിയന്ത്രണവും ചോദ്യം ചെയ്യുന്നതാണ്. ഇവയെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണം. ഈ ഹരജികളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആകെ 23 റിട്ട് ഹരജികള്‍ ഹൈകോടതിയിലുണ്ട്. ഇവയിൽ മൂന്ന് എണ്ണം സുപ്രീംകോടതി വിധിയുമായി നേർക്കുനേർ ബന്ധപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.