തിരുവനന്തപുരം: മന്ത്രിയായിരിക്കെ, കെ.ടി. ജലീൽ അഞ്ചു വർഷത്തിനിടെ ചെന്നുചാടിയത് എണ്ണമറ്റ വിവാദങ്ങളിൽ. തദ്ദേശസ്വയംഭരണ മന്ത്രിയായി ഭരണം തുടങ്ങിയ ജലീൽ പാർട്ടി ഉദ്ദേശിക്കുന്ന തരത്തിൽ ഉയർന്നില്ലെന്ന് വിമർശനമുണ്ടായി. മന്ത്രിസഭ പുനഃസംഘടനയിൽ ജലീലിന് തദ്ദേശ വകുപ്പ് നഷ്ടമായി. വിദ്യാഭ്യാസ വകുപ്പ് വിഭജിച്ച് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം മന്ത്രിയെ നിയോഗിച്ചാണ് പുനഃസംഘടനയിൽ ജലീലിന് പിണറായി വിജയൻ ഇരിപ്പിടം ഉറപ്പാക്കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ചുമതലയിലേക്ക് മാറിയതോടെയാണ് ജലീൽ നിരന്തരം വിവാദങ്ങളിൽ അകപ്പെട്ടത്. സ്വയംഭരണാവകാശമുള്ള സർവകലാശാലകളിൽ മന്ത്രി നേരിട്ട് അദാലത്തുകൾ നടത്തിയത് വിവാദമായി. സാേങ്കതിക സർവകലാശാലയിൽ മന്ത്രി നടത്തിയ അദാലത്തിൽ ബി.ടെക് പരീക്ഷ തോറ്റ വിദ്യാർഥിയുടെ ഉത്തരക്കടലാസ് ചട്ടവിരുദ്ധമായി മൂന്നാം തവണയും മൂല്യനിർണയം നടത്താനുള്ള തീരുമാനമെടുക്കുകയും ഇതുവഴി വിദ്യാർഥി ജയിച്ച സംഭവവുമുണ്ടായി. ഇത് ഗവർണർക്കുമുന്നിൽ പരാതിയായി എത്തി. മന്ത്രിയുടെ നടപടിയെ ഗവർണർ വിമർശിക്കുകയും നടപടികൾ ക്രമവിരുദ്ധമെന്ന് ഉത്തരവിറക്കുകയും ചെയ്തു.
എം.ജി സർവകലാശാലയിൽ മന്ത്രി പെങ്കടുത്ത് നടത്തിയ അദാലത്തിൽ ബി.ടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് അധികമായി അഞ്ചു മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനമെടുത്തതും വിവാദമായി. ഇതിെൻറ മറവിൽ തോറ്റ 123 വിദ്യാർഥികളാണ് ബി.ടെക് ജയിച്ചത്. വിവാദത്തിൽ ഗവർണർ ഇടപെടുകയും തീരുമാനം സർവകലാശാല റദ്ദാക്കുകയും ചെയ്തു.
സ്വർണക്കടത്ത് വിവാദം പുറത്തുവന്നപ്പോൾ പ്രതി സ്വപ്ന സുരേഷിനെ വിളിച്ചവരുടെ പട്ടികയിലും ജലീലിെൻറ പേര് ഉൾപ്പെട്ടു. യു.എ.ഇ കോൺസുലേറ്റിൽനിന്നുള്ള ഭക്ഷ്യക്കിറ്റും ഖുർആൻ കോപ്പികളും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു േഫാൺ സംഭാഷണങ്ങളെന്ന് ജലീൽ വിശദീകരിച്ചെങ്കിലും വിവാദം നീണ്ടു. എൻ.െഎ.എയും ഇ.ഡിയും കസ്റ്റംസും മന്ത്രിയെ കൊച്ചിയിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ഒൗദ്യോഗിക വാഹനം ഒഴിവാക്കിയും പുലർച്ചയും അന്വേഷണ ഏജൻസികൾക്കുമുന്നിൽ ഹാജരായ മന്ത്രിയുടെ നടപടിയും വിമർശന വിധേയമായി. മന്ത്രിയുടെ നിർദേശ പ്രകാരം സർവകലാശാലകളിലെ അധ്യാപക തസ്തികകളിലേക്ക് നടത്തിയ നിയമനങ്ങളിൽ മെറിറ്റ് അട്ടിമറിച്ച് പാർട്ടിയുടെ ഇഷ്ടക്കാരും ബന്ധുക്കളും നിയമനം നേടിയതും വിവാദമായി. 2018 നവംബറിലാണ് ഇപ്പോഴത്തെ രാജിക്കാധാരമായ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.