തൃശൂർ: പച്ചക്കറി കൊണ്ടുവന്ന ലോറിയിൽനിന്ന് ഒരു കോടി രൂപയോളം കവർന്നതായി പരാതി. വ്യാജമായി 'ഇലക്ഷൻ അർജൻറ്' ബോർഡ് െവച്ച് കാറിലെത്തിയ സംഘം 94 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒല്ലൂർ പൊലീസിൽ ലഭിച്ച പരാതി.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ദേശീയപാതയിൽ മരത്താക്കര പുഴമ്പള്ളത്താണ് സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദാണ് പരാതി നൽകിയിരിക്കുന്നത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് മൂവാറ്റുപുഴയിലേക്ക് പോയ ലോറിയിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. സ്വർണക്കച്ചവടവുമായി ബന്ധപ്പെട്ട പണമാണെന്ന് പറയുന്നു. ലോറിക്ക് മുമ്പിൽ കാർ നിർത്തി പരിശോധനെയന്ന് പറഞ്ഞ് ജീവനക്കാരെ വിളിച്ചിറക്കുകയും കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു.
അൽപസമയത്തിന് ശേഷം ലോറിക്കരികിൽ ജീവനക്കാരെ തിരിച്ചിറക്കിവിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നാണ് പരാതിയിൽ പറയുന്നത്. പണം നഷ്ടപ്പെട്ടത് ആദ്യം പൊലീസിൽ അറിയിക്കാതെ ജീവനക്കാർ നേരേ മൂവാറ്റുപുഴയിലേക്കാണ് പോയത്. ഉടമ എത്തിയാണ് പരാതി നൽകിയത്. പാലിയേക്കര ടോൾ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.