ചാത്തന്നൂർ: പാരിപ്പള്ളി ശ്രീരാമപുരത്തെ വർക്ഷോപ്പിൽനിന്ന് രണ്ട് ദിവസങ്ങളിലായി കാണാതായ ബൈക്കുകൾ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 17കാരനടക്കം രണ്ട് പേർ അറസ്റ്റിലായി. ചാത്തന്നൂർ കാരംകോട് തട്ടാരുകോണം വടക്കേവീട്ടിൽ സുബിനെയും (18) സുഹൃത്തിെനയുമാണ് അറസ്റ്റ് ചെയ്തത്. വർക്ഷോപ് ഉടമയുടേതടക്കം രണ്ട് ബൈക്കുകളാണ് അടുത്തടുത്ത ദിവസങ്ങളിലായി മോഷണം പോയത്.
പൊലീസ് അന്വേഷണം നടത്തി വരവേ കഴിഞ്ഞദിവസം ഉച്ചയോടെ കണ്ണനല്ലൂർ-മൈലക്കാട് റോഡിലൂടെ മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് തേൻറതാണെന്ന് വർക്ഷോപ് ഉടമ തിരിച്ചറിഞ്ഞതാണ് മോഷ്ടാക്കളെ പിടിക്കാൻ വഴിയൊരുക്കിയത്. ഉടമ കൊട്ടിയം െപാലീസിനെ വിവരം അറിയിക്കുകയും പൊലീസിെൻറ നിർദേശപ്രകാരം മോഷ്ടാക്കളെ പിന്തുടരുകയും നാട്ടുകാരുടെ സഹായത്തോടെ തഴുത്തല കുരിശ്ശടിക്ക് സമീപം തടഞ്ഞുെവക്കുകയുമായിരുന്നു.
വർക്ഷോപ്പിൽ നിന്ന് ജനുവരി രണ്ടിന് മോഷ്ടിച്ച ബൈക്ക് ഇവരിൽ നിന്ന് 6500 രൂപക്ക് വാങ്ങിയ ചാത്തന്നൂർ കോതേരി സ്വദേശി കൂടിയ തുകക്ക് മറ്റൊരാൾക്ക് വിറ്റിരുന്നു. ഇവരിൽ നിന്ന് ബൈക്ക് പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി സുബിനെ ജയിലിലേക്കും 17കാരനെ ജുവനൈൽ ഹോമിലേക്കും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.