പാലക്കാട്: മണ്ണാർക്കാട് നടുറോഡിൽ ബൈക്ക് യാത്രക്കാർക്ക് നേരെ തെരുവ് നായുടെ ആക്രമണം. കുന്തിപ്പുഴ ബൈപാസിൽ വെച്ചാണ് നായ ആക്രമിച്ചത്.
ആദ്യം ഒരു ബൈക്ക് യാത്രക്കാരന് നേർക്ക് നായ ചാടിയെങ്കിലും ബൈക്ക് വെട്ടിച്ചതിനാൽ രക്ഷപ്പെട്ടു. ഇതോടെ പിന്നാലെ വന്ന മറ്റൊരു ബൈക്ക് യാത്രക്കാരനു നേർക്ക് നായ പാഞ്ഞടുക്കുകയായിരുന്നു. ഓടുന്ന ബൈക്കിലേക്ക് ചാടിയ നായ യാത്രക്കാരന്‍റെ കൈയിൽ കടിച്ച് തൂങ്ങി. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും ചെയ്തു.
ഇന്നലെയാണ് പാലക്കാട് നായയുടെ കടിയേറ്റ പേവിഷബാധ കാരണം വിദ്യാർഥിനി മരിച്ചത്. ഇതിനുപിന്നാലെയാണ് പാലക്കാട് വീണ്ടും നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്.
മേയ് 30ന് രാവിലെ ശ്രീലക്ഷ്മി കോളേജിലേക്ക് പോകുമ്പോൾ നായയുടെ കടിയേൽക്കുകയായിരുന്നു. ഏതാനും ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് പേവിഷ ബാധ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.