വടകര : പേപ്പട്ടിയുടെ കടിയേറ്റ് വടകരയിൽ അമ്പതോളം പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയോടെയാണ് നായയുടെ ആക്രമണം തുടങ്ങിയത്. വടകര നഗരസഭ, ചോറോട്, ഒഞ്ചിയം, അഴിയൂർ വില്യാപ്പള്ളി പഞ്ചായത്തിലുള്ളവർക്കാണ് കടിയേറ്റത്. വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂരിലും പരിസര പ്രദേശത്തുനിന്നുമാണ് പേപ്പട്ടി അക്രമം തുടങ്ങിയതത്രേ. തുടർന്ന്, വടകര ടൗണിലെത്തുകയായിരുന്നു. വടകര റെയിൽവേ സ്റ്റേഷൻ പരിസത്തുകൂടി താഴെഅങ്ങാടി ഐസ് റോഡ് പരിസരത്ത് നിരവധി പേരെ കടിച്ചു. ഇതിന് ശേഷം മുകേചരി ഭാഗത്തും ആവിക്കലും നാട്ടുകാരെ ആക്രമിച്ചു. തുടർന്ന് കുരിയാടി ഭാഗത്തെത്തി വഴിയരികിൽനിന്നവരെയും കടിച്ചു. ചോറോടും നിരവധി പേർക്ക് പട്ടിയുടെ കടിയേറ്റു. ഇതിന് ശേഷം മടപ്പള്ളി ഭാഗത്തെത്തി. വൈകീട്ടോടെ കണ്ണൂക്കരയിലും മുക്കാളിയിലും ചിലർക്ക് കടിയേറ്റു. കടിച്ച നായെ പിടികൂടാനായിട്ടില്ല. പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചിലരെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർവരെ കടിയേറ്റവരിൽ ഉൾപ്പെടും. കൈക്കും കാലിനുമാണ് കൂടുതൽ പേർക്കും കടിയേറ്റത്.
ചികിത്സ തേടിയവർ: മയ്യന്നൂർ കാപ്പിലക്കണ്ടി മുഹമ്മദ് ആദിൽ (11), കുരിക്കിലാട് കേളോത്ത് അരവിന്ദാക്ഷൻ (55), വൈക്കിലശ്ശേരി കിഴക്കെ മഠത്തിൽ ചന്ദ്രി (55), അറക്കിലാട് റോഡ് പുന്ന (42), വൈക്കിലശ്ശേരി മാവിലാട്ട് ദർശന (20), തറോപ്പൊയിൽ കുഞ്ഞിരാമൻ (55), പുതുപ്പണം തയ്യിൽ മഹമൂദ് (72), വടകര ബീച്ച് പള്ളിെൻറവിട അഭിനവ് (12), വടകരയിൽ ജോലിക്കെത്തിയ യു.പി. സ്വദേശി രാജ (20), വടകര ബീച്ച് റോഡ് പി.കെ ഹൗസിൽ നൗഷാദ് (50), കുരിയാടി പുതിയപുരയിൽ ശങ്കരൻ (60), വടകര നിട്ടുർവളപ്പിൽ നൂറ (19), കുരിയാടി ചന്ദ്രൻ( 60), ചോറോട് കൈതവളപ്പിൽ പ്രകാശൻ (32), ചോറോട് കിണറ്റിൻകര ആരവ് (4), ചോറോട് നമ്പോലെൻറവിട വേദിക (3), മൂന്നാംമൈൽ ഇന്ദീവരത്തിൽ നിരൂപ (24), ചെമ്മരത്തൂർ തായാട്ട് കമല (47), വടകര ബീച്ച് നാലുപുരയിൽ നൂറ (11), ചോറോട് മുട്ടുങ്ങൽ വൈഗ (24), കുരിയാടി വരയെൻറ വളപ്പിൽ ശബരീനാഥ് (6), കുരിയാടി വരയെെൻറ വളപ്പിൽ ജ്യോതിഷ് (35), ചോറോട് താഴെ പെരിങ്ങൻറവിട രാധ (72), രയരങ്ങോത്ത് ചെറിയ ചെട്ട്യാെൻറവിട ഷാനിദ (34), മുട്ടുങ്ങൽ ചുട്ടൻറവിട റസിയ (35), നാദാപുരം റോഡ് രയരങ്ങോത്ത് കുന്നുമ്മൽ ലീല (70), നാദാപുരം റോഡ് രാജേന്ദ്രൻ (55), നാദാപുരം റോഡ് കരിയാട്ടുമീത്തൽ ഋഷികുമാർ (45), മടപ്പള്ളി കോളജ് മണലിൽ ഗംഗാധരൻ (80), മീത്തലെ കണ്ണൂക്കരയിലെ ശാരദ (56). തെരുവുനായ്ക്കൾ പെരുകിയ സാഹചര്യത്തിൽ പേപ്പട്ടിയേതെന്ന് തിരിച്ചറിയാൻ കഴിയാതെ നാട്ടുകാർ നാെയ കാണുമ്പോഴേക്കും ജീവനും കൊണ്ട് ഓടേണ്ടി വരുന്ന ഗതികേടിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.