തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ പിടിക്കാൻ നിലവിലെ നിയമം പര്യാപ്തമല്ല. വന്ധ്യംകരണ ചുമതലയിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കിയത് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരുവുനായുടെ വന്ധ്യംകരണത്തിന് തടസമായി നിൽക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ ചട്ടങ്ങളാണ്. 2001ലെ കേന്ദ്ര സർക്കാർ ചട്ടം തന്നെ വന്ധ്യംകരണത്തെ ദുഷ്കരമാക്കുന്നതാണ്. 2023ലെ പുതുക്കിയ ചട്ടം ഇക്കാര്യം അസാധ്യമാക്കി മാറ്റിയിട്ടുണ്ട്. കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തെരുവുനായ്ക്കെതിരായ വാക്സിനേഷൻ വളരെ പെട്ടെന്ന് നടത്താൻ സാധിക്കും. ഒരു നായയെ വന്ധ്യംകരിച്ചാൽ നാലു ദിവസം ശ്രുശൂഷിക്കണം. വളർത്തുനായുടെ വാക്സിനേഷന്‍റെ കാര്യത്തിൽ മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.