വിഴിഞ്ഞം: തീരദേശമായ അടിമലത്തുറയിൽ തെരുവുനായ് ആക്രമണം. കുട്ടികളടക്കം 12 പേർക്ക് കടിയേറ്റു. വീടുകളിലേക്ക് ഓടിക്കയറിയ നായ് മുറ്റത്തും പരിസരത്തുമുണ്ടായിരുന്നവരെ ഓടിച്ചിട്ട് കടിച്ചു. വയോധികരായ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും കാലിലെ തള്ളവിരലുകൾക്ക് സാരമായ കടിയേറ്റു.

അടിമലത്തുറ ജൂബിലി നഗർ സ്വദേശികളായ ജോർജീന (52), തോമിനി (62), ലില്ലി (58), ലൂസി (55), ജോസ് (15), അർസലീന അമ്മ(45), കിച്ചു(22), മാർട്ടിൻ(40), സെൽബോറി(60), അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം വിക്ടോറിയ(75), ഉഷ(35), ഫ്ലോറി(30) എന്നിവർക്കാണ് നായുടെ ആക്രമണത്തിൽ കടിയേറ്റത്.


അ​ടി​മ​ല​ത്തു​റ​യി​ൽ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ

പ​രി​ക്കേറ്റയാ​ൾ

തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് തെരുവുനായുടെ ആക്രമണം ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അടിമലത്തുറ-അമ്പലത്തിൻമൂല റോഡിൽ മീൻ വിൽക്കാൻ വീടിന് പുറത്തിറങ്ങിയ ജോർജീനയെ ആണ് നായ ആദ്യം കടിച്ചത്. കാലിന് പരിക്കേറ്റ ഇവർ ബഹളം വെച്ചതോടെ വീട്ടുകാർ നായെ ഓടിച്ചുവിട്ടു.

ഇടവഴിയിലൂടെ ഓടിയ നായ് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന തോമിനി എന്ന വയോധികനെ ആക്രമിച്ചു. നിലവിളി കേട്ട് ബന്ധുവായ രാജുവെത്തിയാണ് നായുടെ ആക്രമണത്തിൽ നിന്ന് തോമിനിയെ രക്ഷപ്പെടുത്തിയത്.

തുടർന്ന് തൊട്ടടുത്ത വീട്ടിലെ മീൻവിൽപ്പനക്കായി പുറത്തിറങ്ങിയ ലില്ലിയുടെ വലതുകാലിലും കടിച്ചുപരിക്കേൽപ്പിച്ചതോടെ നാട്ടുകാർ രംഗത്തിറങ്ങി ഓടിച്ചുവിെട്ടങ്കിലും ഉച്ചയോടെ പള്ളിപരിസരത്ത് എത്തിയ നായ് അതുവഴി പോകുകയായിരുന്ന ജോസ് എന്ന കുട്ടിയെയും മാർട്ടിനെയും കടിച്ചു.


 


തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നെ​ടു​മ​ങ്ങാ​ട് ക​രു​പ്പൂ​ര് സ്വദേശി പ​ങ്ക​ജാ​ക്ഷ​ൻ

തുടർന്ന് എല്ലായിടവും ഓടി നടന്ന നായ് കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു. സംഭവത്തെ തുടർന്ന് കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മാർട്ടിൻ തോവിയാസ് എന്നിവർ പരിക്കേറ്റവരെ, പുല്ലുവിള സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്കുശേഷം വാക്‌സിനേഷൻ അടക്കമുള്ള തുടർ ചികിത്സക്കായി ജനറൽ ആശുപത്രിയിേലക്ക് മാറ്റി.

Tags:    
News Summary - Street dog attacks are rampant in Thiruvananthapuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.