മലപ്പുറം: സംസ്ഥാനത്ത് തെരുവുനായ് വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വീണ്ടും. ജൂലൈ 26ന് തദ്ദേശ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരമുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പദ്ധതി പുനരാരംഭിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നു.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെയും നഗര ഭരണ സ്ഥാപനങ്ങളുടെയും സംയുക്ത പദ്ധതിയായാണ് നടപ്പാക്കുക. ജില്ല പഞ്ചായത്തായിരിക്കും മുഖ്യനിർവഹണ സ്ഥാപനം. ജില്ല പഞ്ചായത്തുകൾക്ക് നേരിട്ടോ അനിമൽ വെൽഫെയർ ബോർഡിന്‍റെ അംഗീകാരവും എ.ബി.സി നടപ്പാക്കുന്നതിന് അനുമതിയുള്ളവരെയോ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാം.
തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് നടപ്പാക്കുകയാണെങ്കിൽ ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണം അനുസരിച്ച് രണ്ട് ബ്ലോക്കുകൾക്ക് ഒരു ഓപറേഷൻ തിയറ്റർ, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെൽട്ടർ, മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കണം. ബ്ലോക്ക് പഞ്ചായത്തിനൊപ്പം നഗരസഭകളെയും കൂട്ടിച്ചേർക്കാം. കോർപറേഷനുകൾ പ്രത്യേക സൗകര്യം ഒരുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.