തിരുവനന്തപുരം: നാടിനെ രക്ഷിക്കാൻ കൂടുതൽ കടുത്ത നടപടികളിലേക്കാണ് സർക്കാർ കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പരിപടിയിലുൾപ്പെെട ഒരു സ്ഥലത്ത് ഇരുപതിലധികം പേർ പങ്കെടുക്കരുത്. മാസ്ക് ധരിക്കണം.
കടകളിൽ പോകുമ്പോൾ കൃത്യമായ ശാരീരിക അകലം പാലിക്കണം. പല സാധനങ്ങൾ തൊട്ടുനോക്കേണ്ട കടകളാണെങ്കിൽ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാവൂ. അവിടെ സാനിറ്റൈസർ ഉണ്ടായിരിക്കണം. ഇത്തരം മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കർക്കശമായ നടപടി സ്വീകരിക്കും. മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ തുക വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് കട ഉടമയുടെ ചുമതലയാണ്. ഇത്തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കാത്ത കടകൾ അടച്ചു പൂട്ടും. ഇതെല്ലാം നടപ്പാക്കുന്നത് ആളുകൾക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെങ്കിലും ഈ വിഷമങ്ങൾ നമ്മൾ ഏറ്റെടുത്തേ മതിയാകൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നെന്നും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണമെന്നാണ് യോഗത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി കൈക്കൊണ്ട നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. 54 സ്കൂളുകളുടെ ശിലാസ്ഥാപനവും 90 സ്കൂൾ കെട്ടിടങ്ങളുെട ഉദ്ഘാടനവും വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.