വി.അബ്ദുറഹ്മാനെതിരായ പരാമർശം: രാഷ്ട്രീയക്കാർ പ്രതികരിക്കാത്തത് അദ്ഭുതപ്പെടുത്തുന്നു; കടുത്ത നടപടി വേണം -ജലീൽ

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡോഷ്യസിന്റെ പരാമർശത്തിൽ രാഷ്ട്രീയക്കാർ പ്രതികരിക്കാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്ന് കെ.ടി ജലീൽ എം.എൽ.എ. വർഗീയ പരാമർശത്തിൽ ആരും പ്രതികരിക്കാത്തത് എന്താണെന്ന് ജലീൽ ചോദിച്ചു. ഇനി ഇത്തരം പ്രസ്താവനകൾ കേട്ടിരിക്കില്ലെന്നും ​ശക്തമായി പ്രതികരിക്കുമെന്നും ജലീൽ പറഞ്ഞു.

സാധാരണക്കാരന്റ മനസിൽ വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡോഷ്യസും പറയുന്നത്. അക്രമം താനൂർ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യമെന്നും ജലീൽ പറഞ്ഞു. ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ആണ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയത്. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഇതിന് പിന്നാലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സമരസമിതി രംഗത്തെത്തിയിരുന്നു. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമർശം മാത്രമാണത്. അത് തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സമരസമിതി പ്രതിനിധി ഫാദർ മൈക്കിൾ തോമസ് മീഡിയവൺ സ്‌പെഷൽ എഡിഷൻ ചർച്ചയിൽ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Strict action is needed on Remarks against V Abdurrahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.