കൊച്ചി: ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയിലും കൈ വഴികളിലും ഇറങ്ങരുതെന്ന് എറണാകുളം കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. ഡാമുകളില്‍ നിന്നുള്ള വെള്ളം നദിയില്‍ എത്തുന്നതിനാല്‍ ജല നിരപ്പ് സാരമായി ഉയര്‍ന്നില്ലെങ്കിലും വെള്ളം ഒഴുകുന്ന ശക്തി കൂടുതലായിരിക്കും എന്നത് കണക്കില്‍ എടുത്താണ് ഈ നിര്‍ദേശം.
പുഴയില്‍ ഇറങ്ങുന്നതിനും നീന്തുന്നതിനും നിരോധനമുണ്ട്. പുഴയില്‍ കുളിക്കുവാനോ തുണിയലക്കുവാനോ പാടില്ല. ഈ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.