തിരുവനന്തപുരം: ദലിത് പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ സംവരണ സമുദായ മുന്നണി(എസ്.എസ്.എം)യുടെ നേതൃത്വത്തിൽ 14 ജില്ലകളിലെയും കലക്ടറേറ്റുകൾക്ക് മുന്നിൽ സമര ശൃംഖല നടത്തി. സുപ്രീംകോടതി ഉത്തരവു വരുന്നതുവരെ മുന്നോക്ക സംവരണം നിർത്തലാക്കുക, പിന്നാക്ക സംവരണ അട്ടിമറി അവസാനിപ്പിക്കുക, സംവരണ നയത്തിൽ സർക്കാർ നീതിപാലിക്കുക, സംവരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷനിൽ (എം.ബി.സി.എഫ്) ഉൾപ്പെട്ട വിവിധ സമുദായ സംഘടനകൾ ഉൾപ്പെടെ 30ലേറെ സംവരണ സമുദായ - സാമൂഹ്യസംഘടനകൾ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സമരത്തിൽ ഓരോ സംഘടനയിലെയും അഞ്ചുവീതം പ്രതിനിധികൾ അവരവരുടെ ബാനറും കൊടികളും പ്ലക്കാർഡുകളുമായാണ് അണിനിരന്നത്.
ആലപ്പുഴ കലക്റ്ററേറ്റിനുമുന്നിൽ നടന്ന സമര പരിപാടി സംവരണമുന്നണി പ്രസിഡൻറ് വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ എം.ബി.സി.എഫ് ജില്ല സെക്രട്ടറി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
തൃശൂർ കലക്ടറേറ്റിന് മുന്നിൽ ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. എം.ബി.സി.എഫ് ജില്ല പ്രസിഡന്റ് ബൈജു കെ. മാധവൻ അധ്യക്ഷത വഹിച്ചു. അഖില കേരള എഴുത്തച്ഛൻ സമാജത്തിെൻറ സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. മോഹനൻ (എം.ബി.സി.എഫ് സംസ്ഥാന കമ്മിറ്റി അംഗം), സുഭാഷ് (കെ.വി.വി.എസ്), പി.ജി ഗോപകുമാർ (കെ.വി.എൻ.എസ്), ജിതിൻ (എം.ബി.സി.വൈ.എഫ്), എൻ.എ. ഹരി (എ.കെ.പി.എം.എസ്), സി.ബി. കുഞ്ഞുമുഹമദ് (മെക്ക), നിസാമുദിൻ (എം.എസ്.എസ്), എം.കെ.ചന്ദ്രൻ (കെ.എം.എസ്.എസ്), എം.എ. അസീസ് (മുസ്ലിം ലീഗ്), ജോഷി ബ്ലാങ്ങാട്ട് (ധീവരസഭ), ഷംസുദീൻ (കെ.എം സീതി സാഹിബ് അനുസ്മരണ സമിതി), നജീബ് (എം.ബി.സി.എ) എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി വി.സി. ജയപ്രകാശ് സ്വാഗതവും എം.ബി.സി.ഡബ്ല്യൂ.എഫ് ജില്ല പ്രസിഡൻറ് നീതു ജയരാജ് നന്ദിയും പറഞ്ഞു.
എറണാകുളത്ത് ടി.എ. അഹ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. രാജൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം നേതാവ് എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മെക്ക ജന. സെക്രട്ടറി എൻ.കെ. അലി മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂരിൽ സംവരണ സമുദായ മുന്നണി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് പാലങ്ങാട്ട് സമര ശൃംഖല ഉദ്ഘാടനം ചെയ്തു. അഖില കേരള ധീവരസഭ ജില്ലാ സെക്രട്ടറി കെ. ദുർഗാദാസ് അധ്യക്ഷത വഹിച്ചു. സതീശൻ പുതിയേട്ടി (കേരള പത്മശാലിയ സംഘം), ഷാജി കുന്നാവ് (മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ), കെ വിജയരാഘവൻ (അഖില കേരള യാദവ സഭ), വിപി.ദാസൻ (എസ്എൻഡിപി സംരക്ഷണ സമിതി), മുഹമ്മദ് ഇംതിയാസ് (വെൽഫെയർ പാർട്ടി), എം. ബാബു (വാണിയ സമുദായ സമിതി), ഷാജി മഞ്ചക്കണ്ടി (കേരള യോഗി സർവീസ് സൊസൈറ്റി), പി. ജയചന്ദ്രൻ (കേരള മൺപാത്രനിർമ്മാണ സമുദായ സഭ), വി. മുനീർ (മുസ്ലിം സർവിസ് സൊസൈറ്റി), ഷാഹിന ലത്തീഫ് (വുമൻസ് ജസ്റ്റീസ് മൂവ്മെൻറ്), പി രാമകൃഷ്ണൻ (കെ.വി.എൻ.എസ്), പി അനിൽകുമാർ (ഈഴവാത്തി കാവുതിയ്യ കുടുംബ സഭ) തുടങ്ങിയവർ സംസാരിച്ചു.
ഇടുക്കിയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. മെക്ക സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. അസീസ് അദ്ധ്യക്ഷത വഹിച്ചു. എം. പി. മുഹമ്മദ് (മെക്ക), സുബൈർ ഹമീദ് (ജമാഅത്തെ ഇസ്ലാമി), അമ്പിളി പ്രസാദ്, ജയദേവ് (കെ.ജി.എം.എസ്), ഹംസ സി.ഐ. (വെൽഫെയർ പാർട്ടി) തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. സുബൈർ സ്വാഗതവും സി.കെ. സുബൈർ നന്ദിയും പറഞ്ഞു.
മലപ്പുറത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറും ദലിത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മെക്ക സംസ്ഥാന സെക്രട്ടറി സി.ടി. കുഞ്ഞയമു, കെപിഎസ് ജില്ലാസെക്രട്ടറി സേതുമാധവൻ, എം.എസ്.എസ് സംസ്ഥാന യൂത്ത് വിങ് പ്രസിഡണ്ട് റാഫി തിരൂർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് മുനീബ് കാരക്കുന്ന്, ഫ്രട്ടേണിറ്റി ജില്ലാ സെക്രട്ടറി കെ. അജ്മൽ, എം.ബി.സി.എഫ് ജില്ലാ സെക്രട്ടറി പി സുരേഷ്, കെ.എൻ.എം ജില്ല പ്രസിഡണ്ട് ഡോ. പി.പി. മുഹമ്മദ്, ഇ.കെ.കെ.എസ് ജില്ല രക്ഷാധികാരി കെ. സനിൽ, മെക്ക സംസ്ഥാന സെക്രട്ടറി എംഎം നൂറുദ്ദീൻ, വി. അലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മെക്ക സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് സി.എച്ച്. ഹംസ മാസ്റ്റർ നന്ദി പറഞ്ഞു.
കോട്ടയത്ത് പിന്നോക്ക സമുദായ വികസന കോർപ്പറേഷൻ മുൻ ഡയരക്ടർ വി.ആർ. ജോഷി സമരം ഉദ്ഘാടനം ചെയ്തു. എം.ബി.സി.എഫ് ജില്ല പ്രസിഡൻറ് പി.കെ. ചെല്ലപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എം ജില്ല സെക്രട്ടറി മുരളീധരൻ നായർ, ട്രഷറർ കെ.കെ. ബാലചന്ദ്രൻ, ജില്ലാകോർഡിനേറ്റർ ഇ.എസ്. രാധാകൃഷ്ണൻ നായർ, എൻ. ഹബീബ് (എം.എസ്.എസ്), എം.ബി. അമീൻഷാ (കേരളാ മുസ്ലിം ജമാഅത്ത് കൗൺസിൽ),
വി.കെ.സുരേഷ് (എ.കെ.പി.എം.എസ്), പി.പി. ബാബു (കെ.പി.എസ്), എം.എൻ. പ്രകാശ് (കെ.വി.എൻ.എസ്), പി.പി.എം. നൗഷാദ് (എം.സി.സി.എ), സുരേന്ദ്രനാഥ റെഡ്ഡ്യാർ (എ.കെ.ആർ.എഫ്.), ടി.പി. അമ്മുക്കുട്ടിയമ്മാൾ (കെവി.വി.എസ്), എസ്. വിജയകുമാർ, നിഷ രമേശ് (കെ.ജി.എം.എസ്)പി.പി.മുഹമ്മദുകുട്ടി (ഐ.യു.എം.എൽ), എം.കെ. രാജു (ധീവര സഭ), സാജു ജോസഫ് (കെ.എം. ട്രസ്റ്റ്), സോമൻ പുതിയാത്ത് (ദലിത് ലീഗ്), സണ്ണി മിത്ര, ജോസ്ലി സെബാസ്റ്റ്യൻ (കെ.എൽ.സി.എ) തുടങ്ങിയവർ സംസാരിച്ചു.
വയനാട് കണ്ണിവട്ടം കേശവൻ ചെട്ടി ഉദ്ഘാടനം ചെയ്തു. എം.ബി.സി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. മണി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് കെ.കെ. ദാമോദരൻ, സെക്രട്ടറി എം.ആർ. ചന്ദ്രശേഖരൻ, എം.ബി.സി.ഡബ്ല്യൂ.എഫ് ഭാരവാഹികളായ സുശീല, എ.പി. പുഷ്പ, ഹമീദ് (മുസ്ലിം ലീഗ്). മൊയ്തീൻ കുട്ടി (വെൽഫെയർ പാർട്ടി) പി.പി. മുഹമ്മദ് (എം.എസ്.എസ്) എന്നിവർ സംസാരിച്ചു. കെ. വേലായുധൻ (ഡബ്ല്യൂ.സി.സി) സ്വാഗതവും എം.ബി.സി.ഡബ്ല്യൂ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് രാജേശ്വരി വരിക്കേറി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.