തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. ബോണ്ട് സമ്പ്രദായത്തിൽ ഇളവ് വരുത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് തീരുമാനം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍റെ നേതൃത്വത്തില്‍ ബോണ്ട് വിഷയം പരിശോധിക്കുന്നതിന് ചേര്‍ന്ന കമ്മിറ്റിയിയുടെ യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി രേഖാമൂലം അറിയിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു യോഗം.
സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്‍റല്‍ കോളെജുകളിലെ ഡോക്ടര്‍മാര്‍ കുറെ ദിവസങ്ങളായി സമരത്തിലായിരുന്നു. ഡിസംബര്‍ 31 ന് മന്ത്രിയുമായി സമരക്കാര്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം ഒത്തുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.