ഇന്ന് സഹകരണ ഹര്‍ത്താല്‍

തിരുവനന്തപുരം: അസാധു നോട്ടുകള്‍ സ്വീകരിക്കാനും മാറ്റിനല്‍കാനും റിസര്‍വ് ബാങ്ക് അനുമതിനല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ക്രെഡിറ്റ് സൊസൈറ്റികളും ബുധനാഴ്ച അടച്ചിടും. സഹകരണ മേഖലക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സംസ്ഥാന വ്യാപക സഹകരണ ഹര്‍ത്താലാണ് നടക്കുകയെന്നും പ്രാഥമിക സൊസൈറ്റികളുടെ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വി. ജോയി എം.എല്‍.എ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സൊസൈറ്റികളുടെ പ്രതിനിധികളും ജീവനക്കാരും മാനേജ്മെന്‍റ് പ്രതിനിധികളും ബുധനാഴ്ച തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നില്‍ സമരം നടത്തും. മറ്റ് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാകും സമരം. ജില്ല ബാങ്കുകളില്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സമരം ഇവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാനാണ് സാധ്യതയെന്ന് സംഘടനാനേതാക്കള്‍ പറഞ്ഞു.
Tags:    
News Summary - strike cooperative banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.