കോടന്നൂർ ബാറിന് എതിരെ മദ്യ നിരോധന യുവജന സമിതി ജില്ലാ കമ്മിറ്റി തുടക്കമിട്ട ഗൃഹാങ്കണ സമരം ജില്ലാ സെക്രട്ടറി ടി.പി. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു

കോടന്നൂർ ബാറിനെതിരെ വീടകങ്ങളിൽ സമരം

പരപ്പനങ്ങാടി: കോടന്നൂർ ബാർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മദ്യനിരോധനം യുവജന സമിതി ജില്ലാകമ്മിറ്റി പ്രവർത്തകരുടെ വീടുകളിൽ ഗൃഹാങ്കണ സമരം സംഘടിപ്പിച്ചു. 

മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ സമരം​ .

പരപ്പനങ്ങാടിയിൽ നടന്ന കുടുംബ സമരങ്ങൾക്ക് ജില്ലാ നേതാക്കളായ നിഷാദ് മടപ്പള്ളി, പി.പി. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മദ്യനിരോധന സമിതി പ്രവർത്തകരും കുടുംബ സമരത്തിൽ പങ്കാളികളായി.

Tags:    
News Summary - Strike in houses against Kodannur bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.