ക​ട​ൽ​ക​യ​റ്റ​ത്തി​ൽ ഇ​ര​വി​പു​രം കു​ള​ത്തും​പാ​ട് പു​ലി​മു​ട്ട് മ​ണ്ണു​ക​യ​റി മൂ​ടി​യ നി​ല​യി​ൽ

അഴീക്കൽ, കൊല്ലം ബീച്ചുകളിൽ ശക്തമായ കടൽകയറ്റം

കൊ​ല്ലം: അ​ഴീ​ക്ക​ൽ, കൊ​ല്ലം ബീ​ച്ചു​ക​ളി​ൽ ക​ട​ൽ​ക​യ​റ്റം രൂ​ക്ഷ​മാ​യി. സ​ന്ദ​ർ​ശ​ക​ർ​ക്ക് കൊ​ല്ലം ബീ​ച്ചി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. കൊ​ല്ലം ബീ​ച്ചി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ലാ​ണ് തി​ര​മാ​ല​ക​ൾ ശ​ക്ത​മാ​യി​ട്ട് ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​ത്. ക​ട​ൽ​തി​ട്ട തി​ര​മാ​ല​ക​ൾ ക​വ​ർ​ന്നു. അ​ഴീ​ക്ക​ൽ ബീ​ച്ചി​ലും ശ​ക്ത​മാ​യ തി​ര​മാ​ല​യാ​ണ് ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റു​ന്ന​ത്.

സാ​ധാ​ര​ണ കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ക​ള്ള​ക​ട​ൽ പ്ര​തി​ഭാ​സ​മാ​ണി​തെ​ന്നാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ര​വി​പു​രം, മു​ണ്ട​യ്ക്ക​ൽ, പാ​പ​നാ​ശം, പ​ര​വൂ​ർ മ​യ്യ​നാ​ട് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത തി​ര​മാ​ല​ക​ളാ​ണ് ക​ര​യി​ലേ​ക്ക് ക​യ​റു​ന്ന​ത്. കൊ​ല്ലം ബീ​ച്ചി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ര​ക്ഷ നി​ർ​ദേ​ശം ന​ൽ​കി ലൈ​ഫ് ഗാ​ർ​ഡു​ക​ളും ബീ​ച്ചി​ലു​ണ്ട്.

കടൽകയറ്റത്തിൽ പുലിമുട്ട് മണ്ണിനടിയിലായി

ഇരവിപുരം: കടലാക്രമണം തടയുന്നതിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പുലിമുട്ട് കടൽകയറ്റത്തിൽ മണ്ണിനടിയിലായി.- ഇരവിപുരം കുളത്തും പാട് കുരിശടിക്ക് പടിഞ്ഞാറുവശം സ്ഥാപിച്ച പുലിമുട്ടാണ് മണ്ണിനടിയിലായത്.

ചെറുപാറകൾ കൊണ്ട് നിർമിച്ചതിനാലാണ് മണലിനടിയിലാകാൻ കാരണമായതെന്ന് പറയുന്നു. ഇരുവശങ്ങളിലും വലിയ പാറകൾ അടുക്കി പുതിയ പുലിമുട്ട് നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. വലിയ പാറ കിട്ടാത്തതിനാലാണ് ചെറിയ പാറകൾ പുലിമുട്ട് നിർമാണത്തിന് ഉപയൊഗിച്ചതെന്നാണ് അധികൃതർ പറയുന്നത്.

Tags:    
News Summary - Strong sea level rise at Azheekal and Kollam beaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.