അഴീക്കൽ, കൊല്ലം ബീച്ചുകളിൽ ശക്തമായ കടൽകയറ്റം
text_fieldsകൊല്ലം: അഴീക്കൽ, കൊല്ലം ബീച്ചുകളിൽ കടൽകയറ്റം രൂക്ഷമായി. സന്ദർശകർക്ക് കൊല്ലം ബീച്ചിൽ വിലക്കേർപ്പെടുത്തി. കൊല്ലം ബീച്ചിൽ കഴിഞ്ഞദിവസം മുതലാണ് തിരമാലകൾ ശക്തമായിട്ട് കരയിലേക്ക് ഇരച്ചുകയറുന്നത്. കടൽതിട്ട തിരമാലകൾ കവർന്നു. അഴീക്കൽ ബീച്ചിലും ശക്തമായ തിരമാലയാണ് കരയിലേക്ക് അടിച്ചുകയറുന്നത്.
സാധാരണ കാലവർഷത്തിന് മുന്നോടിയായാണ് കടൽക്ഷോഭം രൂക്ഷമാകുന്നത്. ചില സമയങ്ങളിലുണ്ടാകുന്ന കള്ളകടൽ പ്രതിഭാസമാണിതെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇരവിപുരം, മുണ്ടയ്ക്കൽ, പാപനാശം, പരവൂർ മയ്യനാട് തീരപ്രദേശങ്ങളിലും കനത്ത തിരമാലകളാണ് കരയിലേക്ക് കയറുന്നത്. കൊല്ലം ബീച്ചിൽ എത്തുന്ന സന്ദർശകർക്ക് സുരക്ഷ നിർദേശം നൽകി ലൈഫ് ഗാർഡുകളും ബീച്ചിലുണ്ട്.
കടൽകയറ്റത്തിൽ പുലിമുട്ട് മണ്ണിനടിയിലായി
ഇരവിപുരം: കടലാക്രമണം തടയുന്നതിനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പുലിമുട്ട് കടൽകയറ്റത്തിൽ മണ്ണിനടിയിലായി.- ഇരവിപുരം കുളത്തും പാട് കുരിശടിക്ക് പടിഞ്ഞാറുവശം സ്ഥാപിച്ച പുലിമുട്ടാണ് മണ്ണിനടിയിലായത്.
ചെറുപാറകൾ കൊണ്ട് നിർമിച്ചതിനാലാണ് മണലിനടിയിലാകാൻ കാരണമായതെന്ന് പറയുന്നു. ഇരുവശങ്ങളിലും വലിയ പാറകൾ അടുക്കി പുതിയ പുലിമുട്ട് നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. വലിയ പാറ കിട്ടാത്തതിനാലാണ് ചെറിയ പാറകൾ പുലിമുട്ട് നിർമാണത്തിന് ഉപയൊഗിച്ചതെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.