മയ്യിൽ: നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. മയ്യിൽ ചമയം വസ്ത്രാലയം ഉടമ എട്ടെയാറിലെ പി.പി ഹംസകുട്ടിയുടെയും മറിയത്തിന്‍റെയും മകൻ ഹിഷാം(18)ആണ് മരിച്ചത്. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയിൽ നീന്തൽ പഠിക്കുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച വൈകിട്ട് 5.45ഓടെ മുനമ്പ് പാലത്തിന് സമീപം ഉപ്പയും സഹോദരിയുമുൾപ്പെടെ ആറോളംപേരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നീന്തലറിയാത്ത ഹിഷാം ഒഴുക്കിൽപെട്ടു. രക്ഷിക്കാൻ കൂടെയുള്ളവർ ശ്രമം നടത്തിയെങ്കിലും വിഫലമായി.
സ്ഥലത്തെത്തിയ നാട്ടുകാരാണ് തെരച്ചിൽ നടത്തി ഹിഷാമിനെ കണ്ടെത്തിയത്. ഉടൻ മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്‌ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഇരിവാപ്പുഴ നമ്പ്രം ഖബർസ്ഥാനിൽ മറവ് ചെയ്യും. സഹോദരങ്ങൾ: ഹിബ ഫാത്തിമ, ഹന ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.