കൂത്താട്ടുകുളം: നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കൂത്താട്ടുകുളം കുളങ്ങരയിൽ ജിമ്മി കെ.തോമസ്- മിനി ദമ്പതികളുടെ ഇളയമകൻ ജോമോൻ ജിമ്മിയാണ് (14) മരിച്ചത്. കൂത്താട്ടുകുളം ബാപ്പുജി സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
സ്കൂൾ അവധിയായിരുന്നതിനാൽ രാവിലെ 10 മണിയോടെ വെള്ളം പൊങ്ങിക്കിടക്കുന്ന കുളങ്ങര കുളത്തിൽ ബിരുദ വിദ്യാർഥിയായ മൂത്ത ജേഷ്ഠൻ ജോർജുകുട്ടിയോടൊപ്പം നീന്തൽ പരിശീലനത്തിലായിരുന്നു. നീന്തൽ വശമില്ലാതിരുന്ന ജോമോൻ കാറ്റു നിറച്ച ട്യൂബിൽ പരിശിലനത്തിനിടെ വഴുതി കുളത്തിെൻറ ആഴത്തിലേക്ക് മുങ്ങി താണു.
നീന്തൽ അറിയാമായിരുന്ന ജോർജ്കുട്ടി അനുജനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിലവിളി കേട്ട് തൊട്ടടുത്ത കുളങ്ങര കവലയിൽ നിന്നും ആളുകൾ ഓടിയെത്തി ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴവും വലിപ്പമുള്ള വലിയ കുളമായിരുന്നതിനാൽ കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ പിതാവ് ജിമ്മി കെ.തോമസ് ആണ് കുട്ടിയെ മുങ്ങിയെടുത്തത്. 15 മിനിട്ടോളം വെള്ളത്തിൽ മുങ്ങിതാണ ജോമോനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
രണ്ടാമത്തെ സഹോദരൻ തോമസുകുട്ടി ഇതേ സ്ക്കൂളിൽ 10-ാം ക്ലാസ്സ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.