വിദ്യാർഥി സഹപാഠിയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി

മഞ്ചേശ്വരം: വാക്കുതർക്കത്തെ തുടർന്ന് സഹപാഠിയുടെ കുത്തേറ്റ് പ്ലസ്​ വൺ വിദ്യാർഥി മരിച്ചു. ബന്തിയോട് അടുക്കയിലെ യൂസുഫ്-ഹലീമ ദമ്പതികളുടെ മകൻ മുഹമ്മദ് മിദ്​ലാജ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30ഒാടെ മുട്ടം മഖ്ദൂമിയയിലാണ് സംഭവം. നെഞ്ചിന് കുത്തേറ്റ് ഗുരുതര പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സഹപാഠിയെ കൊലപ്പെടുത്തിയ കർണാടക ബണ്ട്വാൾ സ്വദേശിയായ പ്ലസ് ​വൺ വിദ്യാർഥിയെ കുമ്പള സി.ഐ പ്രേംസദൻ അറസ്​റ്റ്​ ചെയ്തു. കൊലക്ക് ഉപയോഗിച്ച കത്രിക പൊലീസ് കണ്ടെടുത്തു. പേപ്പർ മുറിക്കാൻ കത്രിക എടുത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

മിദ്‌ലാജി​​​​െൻറ കൈവശമുണ്ടായിരുന്ന കത്രികയെച്ചൊല്ലി  ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇതിനിടയിൽ കത്രിക കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. അറസ്​റ്റിലായ വിദ്യാർഥിയെ കൊലപാതകക്കുറ്റം ചുമത്തി ജുവൈനൽ കോടതിയിൽ ഹാജരാക്കി. സഹോദരങ്ങൾ: മുഫീദ, മിസ്‌രിയ.


 

Tags:    
News Summary - student stabbed to death in kasaragod- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.