representational image

വിദ്യാർഥിനിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റ് പരിക്ക്

തിരൂർ: മദ്റസ കഴിഞ്ഞ് വരുമ്പോൾ തെരുവുനായ്ക്കളുടെ കടിയേറ്റ് വിദ്യാർഥിനിക്ക് പരിക്ക്. ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂരിലുള്ള ബാലികക്കാണ് കഴിഞ്ഞ ദിവസം രാവിലെ 9.30ന് കടിയേറ്റത്. ബാലികയുൾപ്പെടെ മൂന്നുപേർ നടന്ന് വരുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച കുട്ടി നിലത്തുവീണു. ഇടത് കാൽമുട്ടിന് താഴെയാണ് കടിയേറ്റത്.

മാംസം കടിച്ചെടുത്തതിനാൽ ആഴത്തിലാണ് മുറിവുള്ളത്. മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കരച്ചിൽ കേട്ട് ഓടി എത്തിയവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് ആഴത്തിലുള്ളതായതിനാൽ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ആരോഗ്യസ്ഥിതി തൃപ്തികരമായതിനാൽ ചികിത്സക്ക് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു.

Tags:    
News Summary - student was bitten by street dogs in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.