ചെറുപുഴ: നിര്‍മാണത്തിലിരിക്കുന്ന കിണറ്റിലിറങ്ങിയ വിദ്യാര്‍ഥി തിരിച്ചുകയറാനാവാതെ കുടുങ്ങി. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ വല്ലൂര്‍ ബിനുവിന്റെ മകന് അലന് ബിനുവാണ് (13) കിണറ്റില്‍ അകപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. 30 അടി ആഴമുള്ള കിണറിന്റെ ഒരുവശത്ത് തട്ടുകളായി തിരിച്ചിരുന്ന ഭാഗത്തുകൂടി കിണറ്റിലിറങ്ങിയ കുട്ടി അടിയിലെത്താറായപ്പോള് ഏണിയില്‍നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. കാലിന് പരിക്കേറ്റതിനാല്‍ തിരിച്ചുകയറാനാവാതെ വന്നു. ഈ സമയം അതുവഴി വന്ന മാധ്യമപ്രവര്‍ത്തകരെയും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍, സ്ഥിരം സമിതി ചെയര്മാന് കെ.കെ. ജോയി എന്നിവരെയും വീട്ടുകാര്‍ വിവരമറിയിച്ചു.
മധു കരേള, അനീഷ് പറപ്പള്ളില്‍ എന്നിവര്‍ കിണറ്റിലിറങ്ങി കുട്ടിക്ക് ധൈര്യം പകര്‍ന്നു. തുടര്‍ന്നു പെരിങ്ങോം അഗ്നിരക്ഷസേന കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.