നീന്തൽക്കുളത്തിൽ വിദ്യാർഥിയുടെ മരണം: അന്വേഷണം വേണമെന്ന് ആവശ്യം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ നീന്തൽക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷനും യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയനും ശനിയാഴ്ച വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് പരാതി നൽകി.

സർവകലാശാല നിയമങ്ങളെല്ലാം മേലധികാരികളുടെ മൗനാനുവാദത്തോടെ ധിക്കരിക്കുന്നത് അവകാശമായി കരുതുന്ന ഒരു വിഭാഗം ഭരണാനുകൂല വിദ്യാർഥി സംഘടനയും അതിന് ഒത്താശ ചെയ്യുന്ന അധികാരികളുടെ നിലപാടുകളുമാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന് നേതാക്കൾ പറഞ്ഞു.

പരീക്ഷഭവനിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരനെ കൈയേറ്റം ചെയ്ത ക്രിമിനലുകൾക്കെതിരെ ഒരുനടപടിയും എടുക്കാത്തതാണ് കുറ്റകൃത്യങ്ങൾ കാമ്പസിൽ ആവർത്തിക്കാൻ കാരണം. സർവകലാശാല അധികൃതർക്ക് ഷെഹാന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സ്റ്റാഫ് ഓർഗനൈസേഷൻ, സോളിഡാരിറ്റി ഓഫ് എംപ്ലോയീസ് ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Student's death in swimming pool: Demands Judicial Investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.